Leading News Portal in Kerala

മലപ്പുറത്ത് മാങ്കൂട്ടത്തിലിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ തർക്കം; രണ്ടുപേർ അറസ്റ്റിൽ | Social media clash over Rahul Mamkootathil ends in arrest | Kerala


Last Updated:

മലപ്പുറം ചേലേമ്പ്ര വാർഡ് 20 ലെ മുസ്ലീം ലീഗ് സെക്രട്ടറി അബ്ദുസലാമിനെ സി‌പി‌എം, ഡി‌വൈ‌എഫ്‌ഐ പ്രവർത്തകർ വീട്ടിൽ കയറി ആക്രമിച്ചു

News18
News18

എം‌എൽ‌എ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ (Rahul Mamkoottathil) കേസിനെത്തുടർന്ന് സോഷ്യൽ മീഡിയയിലെ (social media) തർക്കത്തെച്ചൊല്ലി സി‌പി‌എം-ലീഗ് സംഘർഷം. മലപ്പുറം ചേലേമ്പ്ര വാർഡ് 20 ലെ മുസ്ലീം ലീഗ് സെക്രട്ടറി അബ്ദുസലാമിനെ സി‌പി‌എം, ഡി‌വൈ‌എഫ്‌ഐ പ്രവർത്തകർ വീട്ടിൽ കയറി ആക്രമിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയാണ് സംഭവം. തലയ്ക്ക് പരിക്കേറ്റ അബ്ദുസലാം കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കേസിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സി‌പി‌എം പ്രവർത്തകരായ എം.പി. സജിത്തും അനൂപും അറസ്റ്റിലായി. ആറ് പേർ വീട്ടിൽ കയറി മർദിച്ചതായി പരാതിയുണ്ട്. മറ്റു പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് തേഞ്ഞിപ്പലം പോലീസ് അറിയിച്ചു.

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആവർത്തിച്ചുള്ള ലൈംഗിക ചൂഷണം, വ്യാജ വിവാഹ വാഗ്ദാനം നൽകി ഗർഭം അലസിപ്പിക്കൽ, വാക്കാലുള്ള അധിക്ഷേപം, വധഭീഷണി, ഐടി നിയമത്തിലെ വിവിധ ലംഘനങ്ങൾ എന്നീ കുറ്റങ്ങൾ ചുമത്തി പോലീസ് പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) രജിസ്റ്റർ ചെയ്തു.

രണ്ട് മാസത്തിനുള്ളിലാണ് പീഡനം മുതൽ ഗർഭച്ഛിദ്രം വരെ സംഭവിച്ചിരിക്കുന്നത്. 2025 മാർച്ച് 17ന് യുവതിയെ ഭീഷണിപ്പെടുത്തി നഗ്ന ദൃശ്യങ്ങൾ പകർത്തി. ഏപ്രിൽ 22ന് തൃക്കണ്ണാപുരത്തെ ഫ്ലാറ്റിൽ വച്ച് പീഡിപ്പിച്ചു. മെയ് അവസാന വാരം പാലക്കാട് ഉള്ള എംഎൽഎയുടെ ഫ്ലാറ്റിൽ ഇത് തുടർന്നു. മെയ് 30ന് ഗർഭചിദ്രത്തിനു വേണ്ട ഗുളികകൾ തിരുവനന്തപുരത്തെ കൈമനത്ത് വെച്ച് കൈമാറി. എംഎൽഎയുമായുള്ള ബന്ധം പുറത്ത് പറഞ്ഞാൽ ജീവിതം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും എഫ്.ഐ.ആറിൽ പറയുന്നു. പ്രതികൾ കൃത്യത്തിന് പരസ്പരം ഉത്സാഹിക്കുകയും സഹായിക്കുകയും ചെയ്തെന്നും എഫ്ഐആറിൽ പരാമർശം.

Summary: CPM-League clash over social media dispute following case against MLA Rahul Mamkoottathil. CPM and DYFI workers reportedly entered the house of Muslim League Secretary Abdusalam of Ward 20, Chelembra, Malappuram and attacked him. The incident took place around 11.30 pm last night. Abdusalam, who suffered a head injury, is undergoing treatment at Kozhikode Medical College. Two people have been taken into custody by the police in the case