‘ബന്ധം ഫേസ്ബുക്കിലൂടെ; യുവതി ഗര്‍ഭിണിയായത് ഞാന്‍ കാരണമല്ല;കേസിനുപിന്നില്‍ സിപിഎം-ബിജെപി ബന്ധം’; ജാമ്യത്തിന് രാഹുൽ rahul mamkoottathil bail plea says CPM-BJP nexus behind rape case | Kerala
Last Updated:
യുവതിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും രാഹുൽ
തനിക്കെതിരെയുള്ള പീഡനക്കേസ് രാഷ്ട്രീയപ്രേരിതമാമെന്നും കേസിന് പിന്നില്‍ സിപിഎം-ബിജെപി നെക്‌സസാണെന്നും പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. കേസില്‍ മുന്‍കൂര്‍ ജാമ്യംതേടി തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ സമർപ്പിച്ച ഹർജിയിലാണ് രാഹുൽ ഇക്കാര്യം വ്യക്തമാക്കുന്നത്.
യുവതിയുടെ വിവാഹശേഷമാണ് ബന്ധം ഫേസ്ബുക്കിലൂടെ തുടങ്ങിയതെന്നും താൻ കാരണമല്ല യുവതി ഗർഭിണിയായതെന്നും യുവതിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും അതുകൊണ്ടുതന്നെ ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്നും രാഹുൽ ഹർജിയിൽ പറയുന്നു. മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും
നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്ന കുറ്റവും ബലാത്സംഗക്കുറ്റവും നിലനില്‍ക്കില്ലെന്നാണ് ജാമ്യഹര്‍ജിയിലെ വാദം. ഗര്‍ഭം അലസിപ്പിക്കാന്‍ യുവതി സ്വയം മരുന്ന് കഴിച്ചതാണെന്നും അതുകൊണ്ടുതന്നെ താൻ എങ്ങനെ പ്രതിയാകുമെന്നുമാണ് ഹർജിയിലെ രാഹുലിന്റെ വാദങ്ങൾ.
ശബരിമല സ്വര്‍ണക്കൊള്ളയുടെ നാണക്കേട് മറയ്ക്കാനാണ് സർക്കാർ തനിക്കെതിരെയുള്ള കേസിലൂടെ ശ്രമക്കുന്നതെന്നും യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെ കേസിലെ രാഷ്ട്രീയം വ്യക്തമാണെന്നും ഹർജിയിൽ പറയുന്നു.
Thiruvananthapuram,Kerala
November 28, 2025 6:30 PM IST
‘ബന്ധം ഫേസ്ബുക്കിലൂടെ; യുവതി ഗര്‍ഭിണിയായത് ഞാന്‍ കാരണമല്ല;കേസിനുപിന്നില്‍ സിപിഎം-ബിജെപി ബന്ധം’; ജാമ്യത്തിന് രാഹുൽ
