‘രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇപ്പോൾ കേസെടുത്തത് ശബരിമല സ്വർണക്കൊള്ളയിൽ നിന്ന് ശ്രദ്ധ തിരിക്കാൻ’; രാജീവ് ചന്ദ്രശേഖർ case against Rahul Mamkoottathil is to divert attention from Sabarimala gold robbery says bjp state president Rajeev Chandrasekhar | Kerala
Last Updated:
ശബരിമല സ്വർണക്കൊള്ള സിപിഎമ്മും കോൺഗ്രസും ഒന്നിച്ച് നടത്തിയതാണെന്നും രാജീവ് ചന്ദ്രശേഖർ
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇപ്പോൾ കേസെടുത്തത് ശബരിമല സ്വർണക്കൊള്ളയിൽ നിന്ന് പൊതുജനശ്രദ്ധ തിരിക്കാനുള്ള സിപിഎമ്മിന്റെ രാഷ്ട്രീയ തന്ത്രമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ശബരിമല സ്വർണക്കൊള്ള സിപിഎമ്മും കോൺഗ്രസും ഒന്നിച്ച് നടത്തിയതാണെന്നും അത് മറയ്ക്കാൻ ഇരു കൂട്ടരും ഒറ്റക്കെട്ടായി നിൽക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.
രാഹുലിനെതിരയുള്ള കേസിന്റെ കാര്യം ബിജെപി വളരെ നാളകൾക്ക് മുൻപ് പറഞ്ഞതാണ്. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിന് 10 ദിവസം മുൻപ് കേസെടുത്തത് രാഷ്ട്രീയ നീക്കമാണ്. മൂന്ന്, മൂന്നരമാസം രാഹുലിനെ റെഡ് കാർപ്പറ്റ് വിരിച്ച് അസംബളിയിൽ കയറ്റിയ സിപിഎം എന്ത് കൊണ്ട് ഇപ്പോൾ കേസെടുത്തു . ഇത് ജനങ്ങളെ വിഢിയാക്കാനാണ്. സിപിഎമ്മും കോൺഗ്രസും ജനങ്ങളുടെശ്രദ്ധ തിരിക്കാൻ ശ്രമിക്കുകയാണ്. അതിന് അനുവദിക്കുകയില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Thiruvananthapuram,Kerala
November 29, 2025 3:03 PM IST
‘രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇപ്പോൾ കേസെടുത്തത് ശബരിമല സ്വർണക്കൊള്ളയിൽ നിന്ന് ശ്രദ്ധ തിരിക്കാൻ’; രാജീവ് ചന്ദ്രശേഖർ
