കോൺഗ്രസ് മുഖപത്രത്തിൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് വന്ന മുഖപ്രസംഗം പാർട്ടി നിലപാടിന് എതിരെന്ന് സണ്ണി ജോസഫ് veekshanam daily editorial in support of Rahul Mamkoottathil is against Congress stand says kpcc president sunny joseph | Kerala
Last Updated:
പാര്‍ട്ടിയുടെ നയത്തിനും തീരുമാനത്തിനും യോജിച്ചതല്ലെന്ന് മനസ്സിലാക്കിയതിനാൽ തിരുത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും സണ്ണി ജോസഫ്
കോൺഗ്രസിന്റെ മുഖപത്രമായ വീക്ഷണത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് വന്ന മുഖപ്രസംഗം കോൺഗ്രസ് നിലപാടിന് എതിരാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പാർട്ടി മുഖപത്രത്തിൽ വരാൻ പാടില്ലാത്തതായിരുന്നെന്നും പാര്‍ട്ടിയുടെ നയത്തിനും തീരുമാനത്തിനും യോജിച്ചതല്ലെന്ന് മനസ്സിലാക്കിയതിനാൽ അത് തിരുത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെ സസ്പെൻഡ് ചെയ്തത് താനോ വി.ഡി. സതീശനോ ഒറ്റയ്ക്കല്ലെന്നും അത് കേരളത്തിലെ കോണ്‍ഗ്രസിലെ സമുന്നത നേതൃത്വം ഒന്നിച്ചെടുത്ത തീരുമാനമാണെന്നും ഒരിക്കൽ കൂടി വ്യക്തമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആ തീരുമാനത്തിൽ ഒരാൾക്കു പോലും എതിർപ്പുണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുൽ മാങ്കൂട്ടത്തിൽ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണെന്നായിരുന്നു ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ എന്ന തലക്കെട്ടിൽ വീക്ഷണത്തിൽ വന്ന എഡിറ്റോറിയലിൽ പറഞ്ഞത്. കോണ്‍ഗ്രസിന്റെ കുപ്പായത്തില്‍ വീണ ചാണകത്തുള്ളികൊണ്ട് മൂക്കുപൊത്തുംപോലെയാണ് സിപിഎം രാഹുല്‍ മാങ്കൂട്ടത്തിലിനെ ചൂണ്ടിക്കാട്ടി സദാചാര പ്രസംഗം നടത്തുന്നതെന്നും മുഖപ്രസംഗം വിമർശിച്ചു.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
November 29, 2025 3:34 PM IST
കോൺഗ്രസ് മുഖപത്രത്തിൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് വന്ന മുഖപ്രസംഗം പാർട്ടി നിലപാടിന് എതിരെന്ന് സണ്ണി ജോസഫ്
