Leading News Portal in Kerala

മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരിയുടെ വിവാഹചിത്രം എന്ന പേരിൽ പ്രചരിപ്പിക്കുന്നവർക്ക് ശിക്ഷ കിട്ടുമോ? | Legality behind circulating Rahul Mamkootathil case victim photos | Kerala


വിവാഹിതയായിരിക്കെയാണ് ഇവർ മാങ്കൂട്ടത്തിലുമായി അടുപ്പത്തിലായത് എന്ന വാദത്തിന് മറുവാദം ഉയർന്നിരുന്നു. ഒരു മാസം മാത്രം നീണ്ടുനിന്ന വിവാഹബന്ധത്തിൽ കേവലം നാല് ദിവസങ്ങൾ മാത്രമാണ് അവർ ഭർത്താവുമൊന്നിച്ചു താമസിച്ചതെന്നും യുവതി വ്യക്തമാക്കി. ഇവർ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി സമർപ്പിക്കുയായിരുന്നു.

ഇതിനു പിന്നാലെ യുവതിയുടെ വിവാഹബന്ധത്തെക്കുറിച്ച് ചോദ്യവുമായെത്തിയ രാഹുൽ ഈശ്വറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. വിവാഹത്തിൽ പങ്കെടുത്ത സന്ദീപ് ജി. വാര്യർ മറുപടി നൽകണെമെന്നായിരുന്നു രാഹുലിന്റെ ആവശ്യം. അധികം വൈകാതെ വിവാഹത്തിൽ പങ്കെടുത്ത വിവരവും, യുവതിയുടെ കുടുംബവുമായുള്ള പരിചയവും മറ്റും പരാമർശിച്ചു കൊണ്ട് സന്ദീപ് വാര്യരും പോസ്റ്റുമായെത്തി. തുടർന്ന് സന്ദീപിന്റെ പോസ്റ്റിലെ ചിത്രം വൈറലായി.

ഇരുവർക്കുമെതിരെ ഡി.വൈ.എഫ്.ഐ. ഡി.ജി.പി.ക്ക് മുൻപാകെ പരാതി നൽകിയിട്ടുണ്ട്.

യുവതിയെ അപമാനിക്കാൻ ലക്ഷ്യമിട്ടു കൊണ്ട് അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്താൻ ശ്രമിച്ചു എന്നാണ് പരാതിയിലെ വിഷയം.

ബലാത്സംഗ കേസുകളിലെ ഇരകളുടെ പേരോ ഏതെങ്കിലും തരത്തിലുള്ള ഐഡന്റിറ്റിയോ പുറത്തുവിടുകയോ, പ്രചരിപ്പിക്കുയോ ചെയ്യുന്നവർക്ക് ഇന്ത്യൻ പീനൽ കോഡ് വകുപ്പ് 228-A പ്രകാരം 2 വർഷം തടവും, പിഴയും ശിക്ഷ ലഭിക്കുന്നതാണ്. വകുപ്പ് പ്രകാരം ലൈംഗിക കുറ്റകൃത്യങ്ങൾക്ക് ഇരയായ വ്യക്തിയുടെ പേര്, വിലാസം അല്ലെങ്കിൽ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന ഏതെങ്കിലും വിവരങ്ങൾ (IPC യുടെ 376, 376A, 376AB, 376B, 376C, 376D, 376DA, 376DB, 376E എന്നീ വകുപ്പുകൾ പ്രകാരമുള്ളവ ഉൾപ്പെടെ) പ്രസിദ്ധീകരിക്കുന്നതോ അച്ചടിക്കുന്നതോ നിയമവിരുദ്ധമാണ്.

ബലാത്സംഗ ഇരകൾക്കും ആത്മാഭിമാനതിനും, സ്വകാര്യതയ്ക്കുമുള്ള അവകാശമുണ്ടെന്നും, അതിനാൽ തന്നെ അവരുടെ ഐഡന്റിറ്റി ഒരു സാഹചര്യത്തിലും വെളിപ്പെടുത്തരുതെന്നും ജസ്റ്റിസ് മദൻ ബി. ലോക്കൂർ, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.

Summary: An FIR has been registered against Congress MLA Rahul Mamkootathil in the case of raping a young woman on the promise of marriage, making her pregnant and subjecting her to a forced abortion. The MLA, who had filed an anticipatory bail plea following the case, is absconding. The complaint alleges that the young woman was sexually assaulted in Thiruvananthapuram and at the MLA’s flat in Palakkad

മലയാളം വാർത്തകൾ/ വാർത്ത/Kerala/

മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരിയുടെ വിവാഹചിത്രം എന്ന പേരിൽ പ്രചരിപ്പിക്കുന്നവർക്ക് ശിക്ഷ കിട്ടുമോ?