Leading News Portal in Kerala

കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച സംഭവം; വടകര ഡിവൈഎസ്പി എ ഉമേഷിനെ സസ്പെൻഡ് ചെയ്തു Incident of molestation of a woman in custody Vadakara DySP A Umesh suspended | Kerala


Last Updated:

ഗുരുതര കുറ്റകൃത്യമാണ് ഉമേഷിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ആഭ്യന്തരവകുപ്പിൻ്റെ സസ്പെൻഷൻ ഉത്തരവിൽ പറയുന്നു

News18
News18

കോഴിക്കോട് കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ വടകര ഡിവൈഎസ്പിയ്ക്ക് സസ്പെൻഷൻ. സംഭവത്തിൽ ആരോപണ വിധേയനായ ഡിവൈഎസ്പി എ ഉമേഷിനെയാണ് സസ്പെൻഡ് ചെയ്തത്. ഗുരുതര കുറ്റകൃത്യമാണ് ഉമേഷിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും പദവി ദുരുപയോഗം ചെയ്തുവെന്നും ആഭ്യന്തരവകുപ്പിൻ്റെ സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. ഇസിജിയിൽ വ്യതിയാനം വന്നതിനെ തുടർന്ന് മെഡിക്കൽ അവധിയിൽ പ്രവേശിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ഉമേഷ് അറിയിച്ചിരുന്നു.

ഗുരുതരമായ കുറ്റകൃത്യമാണ് ഉമേഷ് നടത്തിയതെന്നാണ് അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. നവംബര്‍ 15ന് ജീവനൊടുക്കിയ ചെര്‍പ്പുളശ്ശേരി സി ഐ ബിനു തോമസിന്റെ കുറിപ്പ് പുറത്തു വന്നതോടെയാണ് സംഭവത്തെക്കുറിച്ചറിയുന്നത്. 2014ൽ വടക്കഞ്ചേരി സിഐയായിരുന്നപ്പോൾ ചെര്‍പ്പുളശേരി നഗരത്തില്‍ അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ ഡിവൈഎസ്പി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നായിരുന്നു കത്തിലെ ആരോപണം.

അറസ്റ്റ് ചെയ്ത അന്നേ ദിവസം തന്നെ അവരെ സ്റ്റേഷനില്‍ എത്തിച്ചിരുന്നെങ്കിലും പിന്നീട് പറഞ്ഞുവിട്ടു. അന്നേ ദിവസം രാത്രി മേലുദ്യോഗസ്ഥൻ സ്ത്രീയുടെ വീട്ടിലെത്തുകയും ബിനു തോമസിനെ ഭീഷണിപ്പെടുത്തി ഒപ്പം കൂട്ടുകയുമാണുണ്ടായത്. അതിനു ശേഷം ഇക്കാര്യം പറഞ്ഞ് നിരന്തരം മാനസികമായി പീഡിപ്പിക്കുമായിരുന്നു എന്നും കുറിപ്പില്‍‌ ബിനു തോമസ് എഴുതിയിട്ടുണ്ട്.