Leading News Portal in Kerala

‘ഇവന്റെ സകല ചരിത്രവും എനിക്കറിയാം; അത് പറയുന്നത് അവന്റെ അന്ത്യംകുറിക്കും’ രാജമോഹൻ ഉണ്ണിത്താൻ Senior Congress leader Rajmohan Unnithan responds to cyber attacks after responding to Rahul issue | Kerala


Last Updated:

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയോ ബിജെപിയോ അല്ല തനിക്കെതിരെ സൈബർ ആക്രമണം നടത്തുന്നതെന്നും രാജ്മോഹൻ ഉണ്ണിത്താൻ

News18
News18

പാലക്കാട് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതികരിച്ചതിനെത്തുടർന്ന് നേരിടുന്ന സൈബആക്രമണത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയോ ബിജെപിയോ അല്ല തനിക്കെതിരെ സൈബർ ആക്രമണം നടത്തുന്നതെന്നും ഇതിന് പിന്നിൽ ആരാണെന്ന് തനിക്കറിയാമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞതായി റിപ്പോർട്ടർ ടിവി റിപ്പോർട്ട് ചെയ്തു. സൈബർ ആക്രമണം ഇനിയും തുടർന്നാൽ പലതും പരസ്യമായിപറയേണ്ടിവരുമെന്നും അതുകൊണ്ട് തന്നെ അനാവശ്യമായി പ്രകോപിപ്പിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൈബര്‍ ആക്രമണത്തിലൂടെ വായടപ്പിക്കാനാണ് ശ്രമമെങ്കിൽ പലതും വിളിച്ച് പറയേണ്ടിവരും.ഇവന്റെ സകല ചരിത്രവും എനിക്കറിയാം. അത് പറയുന്നത് അവന്റെ അന്ത്യംകുറിക്കും.അനാവശ്യമായി പ്രകോപിപ്പിക്കരുത്. ഒന്നല്ല ഒരുപാട് കേസുകളുണ്ട്. അതിനെക്കുറിച്ചെല്ലാം എനിക്കറിയാം.  സൈബര്‍ ആക്രമണം തുടര്‍ന്നാല്‍ വാര്‍ത്താസമ്മേളനം നടത്തി എല്ലാം പരസ്യപ്പെടുത്തുമെന്നും രാജ്മോഹഉണ്ണിത്താൻ പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന വ്യക്തിക്കുവേണ്ടി കോണ്‍ഗ്രസിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും പൊതുജനത്തിന് മുന്നില്‍ കോണ്‍ഗ്രസിന്റെ നിലയും വിലയും നഷ്ടപ്പെടുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കുറ്റപ്പെടുത്തി.