പീഡനക്കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വർ അറസ്റ്റിൽ Rahul Easwar arrested for abusing rape case complainant in cyber space and social media | Kerala
Last Updated:
രാഹുലിനെ തിങ്കളാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കും
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ യുവതിയെ സൈബർ ഇടങ്ങളിൽ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വർ അറസ്റ്റിൽ. ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് തിരുവനന്തപുരം സെബർ പോലീസ് രാഹുലിനെ അറസ്റ്റ് ചെയ്തത്. BNS 75 (3) വകുപ്പ് കൂടി കൂട്ടി ചേർത്തിട്ടുണ്ട്. ലൈംഗിക ചുവയോടെയുള്ള പരാമർശം നടത്തിയതിനാണ് പുതിയ വകുപ്പ് ചുമത്തിയത്. രാഹുലിനെ തിങ്കളാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കും.
രാഹുൽ മാങ്കൂട്ടത്തലിനെതിരായ ലൈംഗിക പീഡനക്കേസിലെ പരാതിക്കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയെന്നും സൈബറിടങ്ങളിൽ അധിക്ഷേപിച്ചെന്നും ചൂണ്ടിക്കാട്ടി ഞായറാഴ്ച വൈകിട്ടോടെയാണ് രാഹുൽ ഈശ്വറിനെ തിരുവനന്തപുരം സൈബർ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് പോലീസ് രാഹുലിനെ വിശദമായി ചോദ്യം ചെയ്യുകയും ലാപ്ടോപ്പും ഫോണുമടക്കം പരിശോധിക്കുകയും ചെയ്തിരുന്നു.
കേസിൽ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യരും രാഹുൽ ഈശ്വറും അടക്കം അഞ്ച് പേരെയാണ് പ്രതി ചേർത്തിരിക്കുന്നത്. സന്ദീപ് വാര്യർ നാലാം പ്രതിയും രാഹുൽ ഈശ്വർ അഞ്ചാം പ്രതിയുമാണ്. മഹിളാ കോൺഗ്രസ് നേതാവ് രഞ്ജിത പുളിക്കൻ അഡ്വക്കറ്റ് ദീപ ജോസഫ് എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ.
Thiruvananthapuram,Kerala
November 30, 2025 9:47 PM IST
