Leading News Portal in Kerala

’45 വർഷത്തെ ഭരണം കൊണ്ട് സിപിഎം തിരുവനന്തപുരം നഗരത്തെ നശിപ്പിച്ചു’; രാജീവ് ചന്ദ്രശേഖർ CPM destroyed Thiruvananthapuram city with 45 years of rule says bjp state president Rajeev Chandrasekhar | Kerala


Last Updated:

വികസിത തിരുവനന്തപുരവും അഴിമതിരഹിതഭരണവുമാണ് ബിജെപിയുടെ വാഗ്ദാനമെന്നും രാജീവ് ചന്ദ്രശേഖർ

News18
News18

45 വർഷം ഭരിച്ച് സിപിഎം തിരുവനന്തപുരം നഗരത്തെ നശിപ്പിച്ചെന്ന്  ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തിരുവന്തപുരം കോർപ്പറേഷനിൽ ഭരണം ലഭിച്ചാ45 ദിവസത്തിനകം നഗരത്തിന്റെ വികസന രൂപരേഖ തയ്യാറാക്കുമെന്നും വികസിത തിരുവനന്തപുരവും അഴിമതിരഹിതഭരണവുമാണ് ബിജെപിയുടെ വാഗ്ദാനമെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞടുപ്പ് വളരെ പ്രാധാന്യത്തോടെ കാണണം. ജനാധിപത്യ സംവിധാനത്തിൽ സാധാരണ പൗരൻ്റെ വീടിന് ചുറ്റുമുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടത് തദ്ദേശ സ്ഥാപനങ്ങളാണ്. 45 വർഷം തിരവനന്തപുരം കോർപ്പറേഷൻ ഭരിച്ചിട്ടും സിപിഎം നഗരത്തിന് ഒന്നും സംഭാവന നൽകിയില്ലെന്നും അവർ അതിനെ അഴിമതിയും കൊള്ളയും നടത്താനുള്ള അവസരമായി കണ്ടെന്നും രാജീവ് ചന്ദ്രശേഖതിരുവനന്തപുരത്ത് പറഞ്ഞു.