Leading News Portal in Kerala

ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയെന്ന കേസിൽ സന്ദീപ് വാര്യർ മുൻകൂർ ജാമ്യാപേക്ഷ നൽകി| Sandeep Varier Files Anticipatory Bail Plea in Case of Revealing Identity of Rahul Mamkootathil Case Survivor | Kerala


Last Updated:

രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സന്ദീപ് വാര്യർ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. കേസിലെ നാലാം പ്രതിയാണ് സന്ദീപ് വാര്യർ. രാഹുലിന്റെ അഭിഭാഷകനാണ് സന്ദീപിനായും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്

സന്ദീപ് വാര്യർ
സന്ദീപ് വാര്യർ

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ലൈംഗികാതിക്രമ കേസിലെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് സൈബര്‍ പൊലീസെടുത്ത കേസില്‍ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യർ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സന്ദീപ് വാര്യർ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. കേസിലെ നാലാം പ്രതിയാണ് സന്ദീപ് വാര്യർ. രാഹുലിന്റെ അഭിഭാഷകനാണ് സന്ദീപിനായും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ‌

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ പരാതി നൽകിയ യുവതിക്കെതിരേ വ്യാപകമായ സൈബറാക്രമണം നേരിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ശക്തമായ നടപടിയാണ് പോലീസ് സ്വീകരിച്ചുവരുന്നത്. യുവതിക്കെതിരേ സൈബറാക്രമണം നടത്തുന്ന പ്രൊഫൈലുകൾ സൈബർ പോലീസിന്റെ നിരീക്ഷണത്തിലാണ്.

കഴിഞ്ഞദിവസം അഞ്ചുപേർക്കെതിരേ കേസെടുത്തിരുന്നു. അതിൽ നാലാം പ്രതിയാണ് സന്ദീപ് വാര്യർ. കേസിൽ അഞ്ചാം പ്രതിയാണ് രാഹുൽ ഈശ്വർ. രാഹുൽ ഈശ്വറിനെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. യുവതിയെ ‌തിരിച്ചറിയാൻ കഴിയുന്നതരം പരാമർശം യൂട്യൂബ് വീഡിയോയിലൂടെ നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് രാഹുൽ ഈശ്വറിനെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തത്. സന്ദീപ് വാര്യർ തന്റെ സമൂഹ മാധ്യമ പേജിൽ ഉൾപ്പെടുത്തിയിരുന്ന പരാമർശം ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ പോസ്റ്റ്.

എന്നാൽ, പരാതിക്കാരിയുടെ ഐഡന്റിറ്റി വെളിപ്പെടുന്നതരത്തിൽ ഒരു പരാമർശവും തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന സന്ദീപ് വാര്യര്‍ ഫെയ്‌സ്ബുക്കിലൂടെ പിന്നീട് വിശദീകരിച്ചു. പരാതിക്കാരിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയത് ഡിവൈഎഫ്‌ഐ ആണെന്നും ആരോപിച്ചു. അതിജീവിതയ്ക്കെതിരായ ‌രഞ്ജിത പുളിക്കന്റെയും ദീപാ ജോസഫിന്റെയും ഫേസ്ബുക്ക് കുറിപ്പുകളാണ് അവരെ പ്രതികളാക്കുന്നതിന് കാരണമായത്.

അതിജീവിതയെ തിരിച്ചറിയുന്നവിധത്തിൽ പരാമർശം നടത്തി, സ്ത്രീത്വത്തെ അപമാനിച്ചു എന്നീ കുറ്റങ്ങളും ഐടി നിയമത്തിലെ വകുപ്പുകളും ഉൾപ്പെടുത്തിയാണ് കേസ്.

Summary: Congress leader Sandeep Varier has filed an anticipatory bail plea in court regarding the case registered by Cyber Police for allegedly revealing the name of the complainant (survivor) in the sexual assault case involving Rahul Mamkootathil MLA. Sandeep Varier, who is the fourth accused in the case, submitted the bail application to the Thiruvananthapuram District Sessions Court, following the arrest of the fifth accused, Rahul Easwar.