‘രാഹുൽ രാജ്യം വിട്ടൊന്നും പോയിട്ടില്ലലോ? നാലു ദിവസമായിട്ടും കണ്ടെത്താനായില്ല’; സിപിഎം-കോൺഗ്രസ് ധാരണയെന്ന് എം.ടി. രമേശ് | BJP State Secretary M.T. Ramesh alleged that Rahul Mankootathil’s case is a compromise between the CPIM and the Congres | Kerala
Last Updated:
രാഹുലിനെ സഹായിച്ച കോൺഗ്രസുകാരെയും ഇതുവരെയും പിടികൂടിയിട്ടില്ലെന്ന് എം ടി രമേശ്
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് ഇതുവരെയും അറസ്റ്റ് ചെയ്യാത്തതിൽ വിമർശനവുമായി ബിജെപി സംസ്ഥാന സെക്രട്ടറി എം.ടി. രമേശ്. ശബ്ദ സന്ദേശം പുറത്തു വന്നിട്ടും എന്തുകൊണ്ട് പൊലീസ് കേസെടുത്തില്ലെന്ന് എം.ടി രമേശ് ചോദിച്ചു. അറസ്റ്റ് ചെയ്യാനുള്ള രേഖകൾ നേരത്തെ ലഭിച്ചിട്ടും പരാതി നൽകേണ്ട ആവശ്യം ഉണ്ടായിരുന്നില്ലെന്നും പൊലീസ് സ്വമേധയാ കേസെടുത്തില്ലെന്നും എം.ടി. രമേശ് വ്യക്തമാക്കി. സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള ധാരണയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസെന്നും അദ്ദേഹം ആരോപിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ വീരപ്പൻ ഒന്നുമല്ലലോ.. രാജ്യം വിട്ടും പോയിട്ടില്ല. നാലു ദിവസം അന്വേഷിച്ചിട്ടും കണ്ടെത്താനായില്ലെന്നു പറയുന്നത് വിശ്വസിക്കാൻ കഴിയുന്നില്ല. മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയിൽ എത്തുന്നതുവരെ അറസ്റ്റ് ചെയ്യേണ്ട എന്നത് ആരുടെ തീരുമാനമാണ്? രാഹുൽ മാങ്കൂട്ടത്തിൽ എവിടെയുണ്ടെന്ന് പൊലീസിന് നന്നായിട്ടറിയാമെന്നും എം.ടി രമേശ് പറഞ്ഞു.
രാഹുലിനെ സഹായിച്ച കോൺഗ്രസുകാരെയും ഇതുവരെയും പിടികൂടിയിട്ടില്ല. പാലക്കാട്ടുനിന്ന് വഞ്ചിയൂർ കോടതിയിൽ എത്തി മുൻകൂർ ജാമ്യാപേക്ഷ ഒപ്പിട്ടു പോയപ്പോൾ കേരള പൊലീസ് എന്ത് ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു. ഉറങ്ങുകയായിരുന്നോ? പൊലീസ് ഗൗരവത്തോടെ കേസ് അന്വേഷിക്കുന്നില്ല. പരാതി കിട്ടിയ ദിവസം അറസ്റ്റ് ചെയ്യണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Thiruvananthapuram,Kerala
December 02, 2025 3:04 PM IST
‘രാഹുൽ രാജ്യം വിട്ടൊന്നും പോയിട്ടില്ലലോ? നാലു ദിവസമായിട്ടും കണ്ടെത്താനായില്ല’; സിപിഎം-കോൺഗ്രസ് ധാരണയെന്ന് എം.ടി. രമേശ്
