ഹരിപ്പാട് ദേശീയപാതയിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിനടിയിലേക്ക് ഇടിച്ചുകയറി 2 ബൈക്ക് യാത്രികർ മരിച്ചു|2 bikers die after crashing into ksrtc superfast bus on Haripad National Highway | Kerala
Last Updated:
തിരുവനന്തപുരം ഭാഗത്തേക്കു പോകുകയായിരുന്നു ബസാണ് അപകടത്തിൽപെട്ടത്
ഹരിപ്പാട്: ദേശീയപാതയിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസുമായി ബൈക്ക് കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു. ഹരിപ്പാട് താമല്ലാക്കൽ സ്വദേശികളായ ചേടുവള്ളിൽ പ്രദീപ് കുമാറിന്റെയും ഗിരിജയുടെയും മകൻ പി.ഗോകുൽ (25), ശ്രീനിലയത്തിൽ ശ്രീകുമാറിന്റെയും തുളസിയുടെയും മകൻ എസ്.ശ്രീനാഥ് (25) എന്നിവരാണു മരിച്ചത്. തിരുവനന്തപുരം ഭാഗത്തേക്കു പോകുകയായിരുന്നു ബസാണ് അപകടത്തിൽപെട്ടത്.
ഇന്നലെ രാത്രി 11 മണിയോടെ ഹരിപ്പാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് വടക്കുവശത്തുവെച്ചാണ് അപകടമുണ്ടായത്. ഇരുവരും സഞ്ചരിച്ച ബൈക്ക് ബസിനടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഒരാൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. മറ്റൊരാൾ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ യുവാക്കൾ റോഡിൽ തലയടിച്ച് വീഴുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ബസ് അമിതവേഗത്തിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ ഗവ. ആശുപത്രി മോർച്ചറിയിൽ.
Alappuzha,Alappuzha,Kerala
December 01, 2025 9:10 AM IST
ഹരിപ്പാട് ദേശീയപാതയിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിനടിയിലേക്ക് ഇടിച്ചുകയറി 2 ബൈക്ക് യാത്രികർ മരിച്ചു
