കോഴിക്കോട് കടൽഭിത്തിയിലെ കല്ലിൽ തല കുടുങ്ങിയ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി Body of young man found with head stuck in rock on Kozhikode sea wall | Kerala
Last Updated:
വ്യാഴാഴ്ച രാവിലെ ആറു മണിയോടെ ബീച്ചിൽ എത്തിയവരാണ് മൃതദേഹം കണ്ടത്
കോഴിക്കോട് കടൽഭിത്തിയിലെ കല്ലിൽ തല കുടുങ്ങിയ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് സൗത്ത് ബീച്ചിലാണ് സംഭവം. കോഴിക്കോട് മുഖദാർ സ്വദേശി ഓട്ടോ ഡ്രൈവറായ ആസിഫ് ആണ് മരിച്ചത്. രാവിലെ ആറു മണിയോടെ ബീച്ചിൽ എത്തിയവരാണ് മൃതദേഹം കണ്ടത്. കടൽഭിത്തിയിൽ തല കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഓട്ടോയും സമീപത്തായി ഉണ്ടായിരുന്നു
നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. ആസിഫിനെ ബുധനാഴ്ച വൈകീട്ട് ബീച്ചിൽ കണ്ടിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജിലേക്ക് മാറ്റും. പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
Kozhikode,Kerala
December 04, 2025 7:09 PM IST
