Leading News Portal in Kerala

‘സിഎം വിത്ത് മീ’യില്‍ വിളിച്ച് വനിതാ ജീവനക്കാരോട് മോശമായി സംസാരിച്ച യുവാവ് അറസ്റ്റിൽ man arrested for speak badly to female employees on CM With Me program | Kerala


Last Updated:

ജനങ്ങളുടെ പരാതി സ്വീകരിക്കാന്‍ ഏര്‍പ്പെടുത്തിയ ടോള്‍ ഫ്രീ നമ്പറിലേക്കു വിളിച്ചാണ് വനിതാ ജീവനക്കാരോടു മോശമായി സംസാരിച്ചത്

പ്രതീകാത്മക ചിത്രം  ( എഐ ജനറേറ്റഡ്)
പ്രതീകാത്മക ചിത്രം ( എഐ ജനറേറ്റഡ്)

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയായ ‘സിഎം വിത്ത് മീ’യില്‍ വിളിച്ച് വനിതാ ജീവനക്കാരോടു മോശമായി സംസാരിച്ച യുവാവ് അറസ്റ്റി. ഓണ്‍ലൈന്ഭക്ഷണവിതരണ കമ്പനി ജീവനക്കാരനായ വെണ്‍മണി സ്വദേശി അര്‍ജുൻ എന്നയാളെ ആണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. വനിതാ ജീവനക്കാരുടെ പരാതിയെ തുടർന്നാണ് കേസെടുത്ത് യുവാവിനെ അറസ്റ്റ് ചെയ്തത്.

ജനങ്ങളുടെ പരാതി സ്വീകരിക്കാന്‍ ഏര്‍പ്പെടുത്തിയ ടോള്‍ ഫ്രീ നമ്പറിലേക്കു വിളിച്ചാണ് അര്‍ജുന്‍ വനിതാ ജീവനക്കാരോടു മോശമായി സംസാരിച്ചത്. ഈ ടോൾഫ്രീ നമ്പറിലേക്ക് അർജുനിരന്തരമായി വിളിക്കുകയും വനിതാ ജീവനക്കാരെ അസഭ്യം പറയുകയും ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ കേസുണ്ട്.

ജനങ്ങളും സർക്കാരുമായി നേരിട്ട് സംവദിക്കുന്നതിനുള്ള സർക്കാരിന്റെ പരിപാടിയായ ‘സിഎം വിത്ത് മീയുടെടോൾഫ്രീ നമ്പറിലേക്ക് വിളിച്ച് പൊതു ജനങ്ങൾക്ക് പരാതികബോധിപ്പിക്കാവുന്നതാണ്. ഉദ്യോഗസ്ഥരാണ് ഫോൺകോളിന് മറുപടി നൽകുക. തുടർന്ന് പരാതി ഏത് വകുപ്പുമായി ബന്ധപ്പെട്ടതാണോ ആ വകുപ്പിലേക്ക് കൈമാറുകയും ചെയ്യും.