Leading News Portal in Kerala

രാഹുൽ ലൈംഗിക വൈകൃതക്കാരൻ, ഒരു പൊതുപ്രവർത്തകന് ചേർന്നതല്ല ചെയ്തിരിക്കുന്നത്; മുഖ്യമന്ത്രി | Rahul Mamkootam is a sexual pervert says Chief Minister Pinarayi Vijayan | Kerala


Last Updated:

സാധാരണ​ഗതിയിൽ ഇത്തരമൊരു ആരോപണം ഉന്നയിക്കുമ്പോൾ പാർട്ടിയിൽ നിന്നും മാറ്റിനിർത്തേണ്ടതാണെന്ന് പിണറായി വിജയൻ

മുഖ്യമന്ത്രി പിണറായി വിജയൻ, രാഹുൽ മാങ്കൂട്ടത്തിൽ
മുഖ്യമന്ത്രി പിണറായി വിജയൻ, രാഹുൽ മാങ്കൂട്ടത്തിൽ

എറണാകുളം: രാഹുല്‍ മാങ്കൂട്ടം ലൈംഗിക വൈകൃതക്കാരനെന്ന് മുഖ്യമന്ത്രി. ഒരു പൊതുപ്രവർത്തകന് ചേർന്ന കാര്യമല്ല രാഹുൽ ചെയ്തിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എറണാകുളത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

‘രാഹുലിന്റെ കാര്യത്തിൽ സമൂഹം നല്ല നിലയ്ക്ക് കൈകാര്യം ചെയ്യേണ്ടി വന്നത് എന്തുകൊണ്ടാണ്? ഏതെല്ലാം രീതിയിലെ വിവരങ്ങളാണ് പുറത്ത് വന്നത്. എത്ര ഭീവത്സമായ കാര്യങ്ങളാണ് നടന്നത്. മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന വൈകൃതങ്ങളാണ് നടന്നത്. അതൊരു കൃത്യമായ ലൈം​ഗിക വൈകൃതക്കാരന്റെ സ്വഭാവമാണ്.’- മുഖ്യമന്ത്രി പറഞ്ഞു

‘ഇതൊരു പൊതുപ്രവർത്തകന് ചേർന്നതാണോ? അത്തരമൊരു പൊതുപ്രവർത്തകനെ സാധാരണ​ഗതിയിൽ ഇത്തരമൊരു ആരോപണം ഉന്നയിക്കുമ്പോൾ പാർട്ടിയിൽ നിന്നും മാറ്റിനിർത്തേണ്ടതാണ്. ആദ്യം വന്ന ആരോപണങ്ങളല്ല ഇത്. നേരത്തെ തന്നെ ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ നേതൃത്വം അറിഞ്ഞുവെന്നല്ലേ, പറയുന്നത്.’- പിണറായി വിജയൻ കൂട്ടിച്ചേർത്തു.