Leading News Portal in Kerala

സ്ഥാനാർഥിയുടെ വീട്ടിൽ മോഷണം: കൂടെയുണ്ടായിരുന്ന പ്രവർത്തകനെ സംശയം | Theft complaint filed by UDF candidate in Pothancode | Kerala


Last Updated:

പ്രചാരണത്തിന് ഒപ്പമുണ്ടായിരുന്ന പ്രവർത്തകനാണ് മോഷണത്തിന് പിന്നിലെന്ന് സ്ഥാനാർഥി

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പോത്തൻകോട്: യുഡിഎഫ് സ്ഥാനാർഥിയുടെ വീട്ടിൽ നിന്ന് 25,000 രൂപയും അര പവന്റെ സ്വർണ മോതിരവും മോഷണം പോയെന്ന് പരാതി. പോത്തൻകോട് പഞ്ചായത്ത് അയിരൂപ്പാറ വാർഡിലെ സ്ഥാനാർഥി ആർ. വിജയനാണ് പോത്തൻകോട് പൊലീസിൽ പരാതി നൽകിയത്.

പ്രചാരണത്തിന് ഒപ്പമുണ്ടായിരുന്ന പ്രവർത്തകനാണ് മോഷണത്തിന് പിന്നിലെന്നാണ് സ്ഥാനാർഥി ആർ. വിജയൻ്റെ ആരോപണം.

പരാതി കെട്ടിച്ചമച്ചതാണോ എന്ന് പോത്തൻകോട് പൊലീസ് സംശയം പ്രകടിപ്പിച്ചു. സംഭവദിവസം വീട് പൂട്ടിപ്പോകാതെ വാതിൽ അടയ്ക്കാൻ മറന്നുപോയെന്നാണ് സ്ഥാനാർഥി പറയുന്നത്. കൂടാതെ, കയ്യിൽ കിടന്ന മോതിരം അന്ന് വീട്ടിൽ ഊരിവച്ചു എന്നും അദ്ദേഹം മൊഴി നൽകിയിട്ടുണ്ട്.

പരാതിക്കാരനും ആരോപണവിധേയനായ പ്രവർത്തകനും തമ്മിൽ നേരത്തെ പണമിടപാടുകൾ ഉണ്ടായിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അതിനാൽ പരാതിക്ക് പിന്നിൽ വ്യക്തിപരമായ വൈരാഗ്യമാണോ എന്ന് സംശയിക്കുന്നതിനാൽ കേസെടുത്തിട്ടില്ലെന്ന് പോത്തൻകോട് പൊലീസ് അറിയിച്ചു.