കൊല്ലത്ത് തെരുവുനായയെ തല്ലിക്കൊന്ന യുഡിഎഫ് സ്ഥാനാർഥിക്കെതിരെ കേസ് Case filed against UDF candidate for beating a stray dog to death in Kollam | Kerala
Last Updated:
നായയെ പിടികൂടാനുള്ള ശ്രമത്തിനിടെ അടിയേറ്റ് ചത്തെന്നാണ് സ്ഥാനാർത്ഥി പറയുന്നത്
കൊല്ലം ശാസ്താംകോട്ടയിൽ തെരുവുനായയെ തല്ലിക്കൊന്ന യുഡിഎഫ് സ്ഥാനാർഥിക്കെതിരെ കേസെടുത്തു. പടിഞ്ഞാറേകല്ലട പഞ്ചായത്ത്, കാരാളിമുക്ക് ടൗൺ വാർഡിലെ യുഡിഎഫ് സ്ഥാനാർഥി സുരേഷ് ചന്ദ്രനെതിരെയാണ് പോലീസ് കേസെടുത്തത്. ശാസ്താം കോട്ട് പൊലീസാണ് കേസെടുത്തത്.
കഴിഞ്ഞ ദിവസങ്ങളിൽ നായ ആറുപേരെ ആക്രമിച്ചിരുന്നു. പിന്നീട് സ്ഥാനാർത്ഥിയും പ്രവർത്തകരും ചേർന്ന് ഈ നായയെ കണ്ടെത്തുകയും ചെയ്തു. നായയെ പിടികൂടാനുള്ള ശ്രമത്തിനിടെ അടിയേറ്റ് ചത്തെന്നാണ് സുരേഷ് ചന്ദ്രൻ പറയുന്നത്. ജനങ്ങൾ നിരന്തരം ആവശ്യപ്പെട്ടിട്ടും അധികൃതർ ഇടപെട്ടില്ലെന്നും ഇതിനെത്തുടർന്നാണ് തെരുവുനായയെ പിടികൂടാൻ ശ്രമിച്ചതെന്നും യുഡിഎഫ് സ്ഥാനാർഥി സുരേഷ് ചന്ദ്രൻ പറഞ്ഞു.
December 08, 2025 11:09 AM IST
