‘അവള്‍ക്കൊപ്പം’; അതിജീവിതയ്ക്ക് പിന്തുണയുമായി WCC അംഗങ്ങള്‍| WCC Members Rima Kallingal Ramya Nambeesan and Parvathy thiruvothu Respond to Dileeps Acquittal | Kerala
Last Updated:
മികച്ച രീതിയില്‍ എഴുതിയ ഒരു തിരക്കഥ ക്രൂരമായ രീതിയില്‍ ചുരുളഴിയുന്നതാണ് ദൃശ്യമായതെന്ന് പാര്‍വതി തിരുവോത്ത്
കൊച്ചി: നടിയെ അക്രമിച്ച സംഭവത്തില്‍ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയതിനെ തുടർന്ന് പ്രതികരണവുമായി ഡബ്ല്യുസിസി അംഗങ്ങളായ റീമ കല്ലിങ്കലും രമ്യാ നമ്പീശനും പാര്‍വതി തിരുവോത്തും. ദിലീപ് എട്ടാം പ്രതിയായ കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. 2017ല്‍ സംഭവസമയത്ത് നടിക്ക് പിന്തുണയേകി റീമ ‘അവള്‍ക്കൊപ്പം’ എന്ന ബാനര്‍ ഉയര്‍ത്തിയ ഫോട്ടോയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
റീമ കല്ലിങ്കല്‍ ചിത്രം പങ്കുവെച്ച് ഉടന്‍തന്നെ രമ്യ നമ്പീശനും ഇന്‍സ്റ്റഗ്രാമില്‍ നടിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ‘അവള്‍ക്കൊപ്പം’ എന്ന ചിത്രം തന്നെയാണ് രമ്യയും പങ്കുവെച്ചത്. കേസിന്റെ വിധി പറയുന്നതിന് മണിക്കൂറികള്‍ക്ക് മുന്‍പ്, ഇരുവരും കേസിന്റെ നാള്‍വഴികളുമായി ബന്ധപ്പെട്ട് കുറിപ്പ് പങ്കുവെച്ചിരുന്നു.
പാര്‍വതി തിരുവോത്തും ഇന്‍സ്റ്റഗ്രാമില്‍ നടിക്ക് പിന്തുണ അറിയിച്ചു. മികച്ച രീതിയില്‍ എഴുതിയ ഒരു തിരക്കഥ ക്രൂരമായ രീതിയില്‍ ചുരുളഴിയുന്നതാണ് ദൃശ്യമായതെന്നും പാര്‍വതി തിരുവോത്ത് കുറിച്ചു.

നടിയെ അക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ എട്ടു വര്‍ഷത്തിനുശേഷമാണ് വിധിവരുന്നത്. കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തിയാണ് ദിലീപിനെ കേസില്‍ പ്രതി ചേര്‍ത്തത്. 2018 മാര്‍ച്ച് എട്ടിന് വിചാരണ ആരംഭിച്ച കേസില്‍ അതിജീവിത ആവശ്യപ്പെട്ടതനുസരിച്ച് വനിതാജഡ്ജിയെ നിയമിച്ച് രഹസ്യവിചാരണയാണ് നടന്നത്.
Kochi [Cochin],Ernakulam,Kerala
December 08, 2025 2:47 PM IST
