വോട്ടർമാരെ കണ്ടുമടങ്ങുന്നതിനിടെ ഓട്ടോ ഇടിച്ചു; വിഴിഞ്ഞം വാർഡിലെ സ്ഥാനാർഥി മരിച്ചു | Vizhinjam Ward Independent Candidate Dies Ahead of Local Body Polls in Thiruvananthapuram | Kerala
Last Updated:
വാഹനം ഇടിച്ച സംഭവത്തിൽ സംശയവും ദുരൂഹതയും ഉണ്ടെന്ന് ബന്ധുക്കൾ
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനുശേഷം മടങ്ങുമ്പോൾ ഓട്ടോ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ തിരുവനന്തപുരം കോർപ്പറേഷൻ വിഴിഞ്ഞം വാർഡ് സ്വതന്ത്ര സ്ഥാനാർഥി ജസ്റ്റിൻ ഫ്രാൻസിസ് (60) മരിച്ചു. അപകടത്തിൽ പരിക്കേറ്റ് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്.
ശനിയാഴ്ച രാത്രി ഞാറവിള–കരയടിവിള റോഡിലായിരുന്നു അപകടം. വോട്ടർമാരെ കണ്ടു മടങ്ങുകയായിരുന്ന ജസ്റ്റിൻ ഫ്രാൻസിസിനെ ഓട്ടോ ഇടിക്കുകയായിരുന്നു. തലയ്ക്കും നട്ടെല്ലിനും ഗുരുതരമായ പരിക്കുകൾ ഏറ്റിരുന്നു.
വാഹനം ഇടിച്ച സംഭവത്തിൽ സംശയവും ദുരൂഹതയും ഉണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
Thiruvananthapuram,Kerala
December 08, 2025 9:22 PM IST
