തിരുവല്ലത്ത് വോട്ട് ചെയ്യാനെത്തിയ 73-കാരി വിരലില്‍ മഷി പുരട്ടി ബൂത്തില്‍ കയറവേ കുഴഞ്ഞു വീണു മരിച്ചു|Elderly Woman Dies After Collapsing Inside Voting Booth in Thiruvallam | Kerala
Last Updated:
തിരുവല്ലം വാർഡിൽപ്പെട്ട പാച്ചല്ലൂർ ഗവ. എൽപി സ്കൂളിലെ ആറാം നമ്പർ ബൂത്തിലാണ് സംഭവം
തിരുവനന്തപുരം: വോട്ട് ചെയ്യാനെത്തിയ വയോധിക പോളിങ് ബൂത്തിനുള്ളിൽ കുഴഞ്ഞുവീണ് മരിച്ചു. തിരുവല്ലം മണമേൽ പ്ലാങ്ങൽ വീട്ടിൽ ശാന്ത (73) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11.40-ഓടെ തിരുവല്ലം വാർഡിൽപ്പെട്ട പാച്ചല്ലൂർ ഗവ. എൽപി സ്കൂളിലെ ആറാം നമ്പർ ബൂത്തിലാണ് സംഭവം.
വോട്ട് ചെയ്യാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ചൂണ്ടുവിരലിൽ മഷി പുരട്ടി വോട്ടിങ് ബൂത്തിലേക്ക് കയറുന്നതിനിടെ ശാന്ത കുഴഞ്ഞുവീഴുകയായിരുന്നു.പോളിങ് ബൂത്തിലെ ഉദ്യോഗസ്ഥരെത്തി വയോധികയെ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് പോളിങ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്ന തിരുവല്ലം പോലീസ് സംഘവും ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബന്ധുക്കൾക്ക് പരാതിയില്ലാത്തതിനാൽ പോലീസ് മൃതദേഹം വിട്ടുനൽകി. പരേതനായ വിശ്വംഭരനാണ് ഭർത്താവ്.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
December 10, 2025 9:25 AM IST
തിരുവല്ലത്ത് വോട്ട് ചെയ്യാനെത്തിയ 73-കാരി വിരലില്‍ മഷി പുരട്ടി ബൂത്തില്‍ കയറവേ കുഴഞ്ഞു വീണു മരിച്ചു
