ഈരാറ്റുപേട്ടയിൽ താമര വിരിയും; ബിജെപി ചരിത്രം കുറിക്കുമെന്ന് ഷോൺ ജോർജ്| Shone George Predicts BJP Victory in Erattupetta Municipality says bjp Will Make History | Kerala
Last Updated:
സ്വന്തം വാര്‍ഡിൽ ബിജെപിക്ക് സ്ഥാനാർത്ഥി ഇല്ലാത്തതിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനും ഷോൺ മറുപടി നൽകി
കോട്ടയം: ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിൽ ഇത്തവണ താമര വിരിയുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോൺ ജോർജ്. ഇത്തവണ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിൽ താമര അടയാളത്തിൽ വിജയിച്ചുവരുന്ന കൗൺസിലറുണ്ടാകുമെന്നും അതിലും വലിയൊരു നേട്ടമൊന്നും തങ്ങൾക്ക് വേണ്ടെന്നും ഷോൺ ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചു. സ്വന്തം വാര്‍ഡിൽ ബിജെപിക്ക് സ്ഥാനാർത്ഥി ഇല്ലാത്തതിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനും ഷോൺ മറുപടി നൽകി.
‘എല്ലാ വിഭാഗങ്ങളെയും ഞങ്ങളുടെ കൂടെ കൊണ്ടുവരണമെന്നാണ് ആഗ്രഹിക്കുന്നത്. പക്ഷേ ഈരാറ്റുപേട്ട എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമൊക്കെ ശക്തമായ പ്രദേശമാണ്. ഞങ്ങളുടെ വാർഡിൽ ബിജെപി മത്സരിച്ചാൽ പത്തോ നാല്‍പതോ വോട്ടിൽ കൂടുതൽ കിട്ടില്ല. അപ്പോൾ നിങ്ങള്‍(മാധ്യമങ്ങൾ) എന്താകും എഴുതുക. അവിടത്തെ സാഹചര്യമിതാണ്. 90 ശതമാനം എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി അനുകൂല വാർഡാണ്. അവിടെ ആകെപ്പാടെ ഞാനും എന്റെ അപ്പനും (പി സി ജോര്‍ജും) അപ്പന്റെ അനുജനും, അങ്ങനെ മൂന്ന് നാല് വീടുകളേ ഉള്ളൂ. അവിടെ ഞങ്ങള്‍ സ്ഥാനാർത്ഥിയെ മത്സരിപ്പിച്ച് പത്തോ പതിനഞ്ചോ വോട്ടുകിട്ടുമ്പോൾ നിങ്ങൾ വെണ്ടയ്ക്ക് അക്ഷരത്തിൽ എഴുതും, പി സി ജോര്‍ജിന്റെ വാർഡിൽ കിട്ടിയത് 15 വോട്ടെന്ന്. ഇപ്പോൾ സ്ഥാനാർത്ഥി ഇല്ലെന്നല്ലേ പറയൂ. അതുഞങ്ങള്‍ സഹിച്ചോളാം.
ഒരു സംശയവും വേണ്ട, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിൽ വലിയ രാഷ്ട്രീയ പോരാട്ടമാണ് നടത്തിയത്. എഴുതിവച്ചോ 98 ശതമാനം എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമിയുമുള്ള മുൻസിപ്പാലിറ്റിയിൽ താമര ചിഹ്നത്തിൽ ജയിച്ചൊരു കൗൺസിലറുണ്ടാകും. ഗാരന്റി.. അതിലും വലിയ നേട്ടമൊന്നും ഞങ്ങള്‍ക്ക് വേണ്ട’.
Erattupetta,Kottayam,Kerala
December 10, 2025 9:37 PM IST
