കളഞ്ഞുകിട്ടിയ ഒന്നര ലക്ഷം രൂപ വിലവരുന്ന ഡയമണ്ട് വള ഉടമയ്ക്ക് തിരികെ നൽകി ചുമട്ടുതൊഴിലാളി loading worker returned a lost diamond bracelet worth one and a half lakh to its owner in kottayam | Kerala
Last Updated:
പൊലീസിന്റെ സാന്നിധ്യത്തിൽ വള ഉടമയ്ക്ക് കൈമാറുകയായിരുന്നു
കളഞ്ഞുകിട്ടിയ ഒന്നര ലക്ഷം രൂപ വിലവരുന്ന ഡയമണ്ട് വള ഉടമയ്ക്ക് തിരികെ നൽകി ചുമട്ടുതൊഴിലാളി. കോട്ടയം മുണ്ടക്കയം ടൗണിൽ വെച്ച് പാലൂർക്കാവ് സ്വദേശിനിയായ റിയയുടെ 1,50,000 രൂപ വില വരുന്ന ഡയമണ്ട് വള നഷ്ടപ്പെട്ടിരുന്നു. മുണ്ടക്കയം ടൗണിലെ ചുമട്ടുതൊഴിലാളിയായ ബിബിൻ വിശ്വനാഥന് ഈ വള ലഭിക്കുകയും അദ്ദേഹം ഉടൻ തന്നെ മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും ചെയ്തു.
റിയയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചിരിക്കെ, ബിബിൻ വളയുമായി പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. തുടർന്ന്, എസ് ഐ വിപിന്റെ സാന്നിധ്യത്തിൽ വള ഉടമയായ റിയയ്ക്ക് കൈമാറി.
1,50,000 രൂപ മൂല്യമുള്ള വള പോലീസ് സ്റ്റേഷനിൽ എത്തിച്ച ബിബിൻ വിശ്വനാഥന്റെ സത്യസന്ധതയെ പോലീസ് അഭിനന്ദിച്ചു.
New Delhi,Delhi
December 11, 2025 5:16 PM IST
