മലപ്പുറത്ത് വോട്ട് രേഖപ്പെടുത്തി വീട്ടിലെത്തിയതിന് പിന്നാലെ യുവാവ് ഹൃദയാഘാതംമൂലം മരിച്ചു man died of a heart attack returning home after casting his vote in Malappuram | Kerala
Last Updated:
ഉടൻതന്നെ തിരൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വോട്ട് രേഖപ്പെടുത്തി വീട്ടിലെത്തിയതിന് പിന്നാലെ യുവാവ് ഹൃദയാഘാതംമൂലം മരിച്ചു. മലപ്പുറം താനൂരിലാണ് സംഭവം.
കാറ്ററിംഗ് സ്ഥാപന ഉടമയായ പകര തീണ്ടാപ്പാറ നന്ദനില്‍ അലവി (50) ആണ് മരിച്ചത്. താനാളൂര്‍ ഏഴാംവാർഡ് ഒകെ പാറ മദ്രസയില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12-നാണ് അലവി വോട്ട് ചെയ്തത്. ശേഷം വീട്ടിലെത്തിയതിന് പിന്നാലെയാണ് ഹൃദയാഘാദമുണ്ടായത്.
ഉടൻതന്നെ തിരൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.എന്‍. അഹമ്മദ് കുട്ടി – ആമിന ദമ്പതിമാരുടെ മകനാണ്. ഭാര്യ: സുമയ്യ. മകന്: സിയാദ്. സഹോദരങ്ങള്‍: യൂസുഫ്, ഫാത്തിമ, പരേതനായ ഇസ്മായില്‍.
Malappuram,Kerala
December 11, 2025 9:19 PM IST
