Leading News Portal in Kerala

ഭൂതവും ഭാവിയും ചികഞ്ഞോളൂ; കോടതിയിൽ അച്ചടക്കം പാലിക്കണം; നടിയെ ആക്രമിച്ച കേസിലെ ജഡ്ജിയുടെ മുന്നറിയിപ്പ്| Judge Warning media advocates in Actress Assault Case | Kerala


Last Updated:

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷാ വിധി പരിഗണിക്കുന്നതിന് മുൻപ് മുന്നറിയിപ്പുമായി ജഡ്ജി ഹണി എം വർ‌ഗീസ്. തന്റെ ഭൂതവും ഭാവിയും ചികഞ്ഞോളൂവെന്നും എന്നാൽ കോടതിക്കുള്ളിൽ അച്ചടക്കം പാലിക്കണമെന്നും മാധ്യമങ്ങൾക്കും അഭിഭാഷകർക്കും ജഡ്ജി മുന്നറിയപ്പ് നൽ‌കി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ജുഡീഷ്യല്‍ നടപടിക്രമങ്ങളെ മോശമായി ചിത്രീകരിക്കാന്‍ പാടില്ല എന്ന് പറഞ്ഞുകൊണ്ടാണ് കോടതി വാദം കേള്‍ക്കല്‍ ആരംഭിച്ചത്

അഭിഭാഷകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഭാഗത്തുനിന്ന് കോടതി നടപടികളെ തടസപ്പെടുത്തുന്നതോ മോശമായി ചിത്രീകരിക്കുന്നതോ ആയ പ്രവര്‍ത്തികള്‍ ഉണ്ടാകരുതെന്നാണ്  ഹണി എം വര്‍ഗീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തന്റെ ഭൂതവും ഭാവിയും അന്വേഷിച്ചുകൊള്ളൂ, പക്ഷേ കോടതി ക്രമങ്ങളെ മോശമായി ചിത്രീകരിക്കാന്‍ പാടില്ലെന്ന് ജഡ്ജി കര്‍ശനമായി പറഞ്ഞു.

ഡിസംബർ 8ന് കോടതിവിധിക്ക് വിന്നാലെ വിവാദങ്ങളും വിമർശനങ്ങളും ഉയർന്നിരുന്നു. ജഡ്ജി ഹണി എം വർഗീസിനെതിരെ വ്യക്തിഹത്യയും സൈബർ ആക്രമണവുമുണ്ടായി. മാനവീയം വീഥിയിലടക്കം അതിജീവിതക്ക് നീതി ലഭ്യമാകണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ കൂട്ടായ്മകൾ നടന്നു. ജഡ്ജിയുടെ വ്യക്തിജീവിതത്തെകുറിച്ചും സോഷ്യൽ മീഡിയയിൽ പ്രചാരണമുണ്ടായിരുന്നു.

ആറുപ്രതികളേയും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. പ്രതികളിൽ പലരും പൊട്ടിക്കരഞ്ഞും ദയ യാചിച്ചും ജഡ്ജിക്കു മുന്നിൽ അപേക്ഷിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

ഭൂതവും ഭാവിയും ചികഞ്ഞോളൂ; കോടതിയിൽ അച്ചടക്കം പാലിക്കണം; നടിയെ ആക്രമിച്ച കേസിലെ ജഡ്ജിയുടെ മുന്നറിയിപ്പ്