Leading News Portal in Kerala

KCBC കേരള കത്തോലിക്കാ മെത്രാന്‍ സമിതിക്ക് പുതിയ നേതൃത്വം | New leadership for the Kerala Catholic Bishops’ Council | Kerala


Last Updated:

കോഴിക്കോട് രൂപതാ മെത്രാപ്പോലീത്തയും കേരള റീജിണല്‍ ലത്തീന്‍ കത്തോലിക്കാസഭയുടെ പ്രസിഡന്റുമായ ആര്‍ച്ചുബിഷപ് വര്‍ഗീസ് ചക്കാലക്കലാണ് കെസിബിസിയുടെ പുതിയ പ്രസിഡന്റ്

News18
News18

കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതിക്ക്  (KCBC) പുതിയ നേതൃത്വം. കോഴിക്കോട് രൂപതാ മെത്രാപ്പോലീത്തയും കേരള റീജിണല്‍ ലത്തീന്‍ കത്തോലിക്കാസഭയുടെ പ്രസിഡന്റുമായ ആര്‍ച്ചുബിഷപ് വര്‍ഗീസ് ചക്കാലക്കലാണ് കെസിബിസിയുടെ പുതിയ പ്രസിഡന്റ്.

പത്തനംതിട്ട മലങ്കര രൂപത മെത്രാനായ ബിഷപ്പ് സാമുവേല്‍ മാര്‍ ഐറേനിയോസിനെ വൈസ്പ്രസിഡന്റായും, ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ്പ് തോമസ് തറയിലിനെ സെക്രട്ടറി ജനറലായും കെസിബിസി ആസ്ഥാന കാര്യാലയമായ പാലാരിവട്ടം പിഒസിയിൽ നടന്ന സമ്മേളനത്തിൽ തിരഞ്ഞെടുത്തു.

മൂന്നു വര്‍ഷം കേരള കത്തോലിക്കാസഭയെ നയിച്ച പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് ബാവായ്ക്കും, വൈസ് പ്രസിഡന്‍റ് ബിഷപ്പ് മാർ പോളി കണ്ണൂക്കാടനും, സെക്രട്ടറി ജനറല്‍ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതലയ്ക്കും പൊതുയോഗം നന്ദി അര്‍പ്പിച്ചു.