‘ജനം പ്രബുദ്ധരാണ്; എത്ര മറച്ചാലും അവർ കാണേണ്ടത് കാണും’: രാഹുൽ മാങ്കൂട്ടത്തിൽ | Rahul Mamkootathil Highlights UDF’s Strong Performance in Local Body Elections | Kerala
Last Updated:
ഒളിവില്‍ പോയതിന് ശേഷമുള്ള രാഹുലിന്‍റെ ആദ്യ പോസ്റ്റ് കൂടിയാണിത്
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. മികച്ച മുന്നേറ്റം കാഴ്ചവെച്ചതിന് പിന്നാലെ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ. ജനം പ്രബുദ്ധരാണെന്നും എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് അവർ കേൾക്കുകയും കാണേണ്ടത് കാണുകയും ചെയ്യുമെന്ന് രാഹുൽ പ്രതികരിച്ചു.
ജനം പ്രബുദ്ധരാണ്..
എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് അവർ കേൾക്കുക തന്നെ ചെയ്യും….
എത്ര മറച്ചാലും അവർ കാണേണ്ടത് അവർ കാണുക തന്നെ ചെയ്യും….
ലൈംഗിക പീഡനാരോപണത്തെ തുടർന്ന് കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട നേതാവാണ് രാഹുൽ മാങ്കൂട്ടത്തിൽ. അടുത്തിടെയാണ് അദ്ദേഹത്തിന് കേസിൽ ജാമ്യം ലഭിച്ചത്. ജാമ്യം ലഭിച്ചതിന് പിന്നാലെ അദ്ദേഹം പാലക്കാട് എത്തി തദ്ദേശ തിരഞ്ഞെടുപ്പിൽ തന്റെ വോട്ട് രേഖപ്പെടുത്തിയിരുന്നു.
ഒളിവില്‍ പോയതിന് ശേഷമുള്ള രാഹുലിന്‍റെ ആദ്യ പോസ്റ്റ് കൂടിയാണിത്. നവംബര്‍ 27 നായിരുന്നു രാഹുല്‍ അവസാനമായി ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചിരുന്നത്.
Palakkad,Kerala
December 13, 2025 3:06 PM IST
