Leading News Portal in Kerala

മലപ്പുറത്ത് വിജയാഘോഷത്തിനിടെ പടക്കംപൊട്ടിച്ചു; ശരീരത്തിലേക്ക് തീപടര്‍ന്ന് യുഡിഎഫ് പ്രവർത്തകൻ മരിച്ചു UDF worker dies after bursting firecrackers during election victory celebration in Malappuram | Kerala


Last Updated:

സ്‌കൂട്ടറില്‍ സൂക്ഷിച്ച പടക്കത്തിലേക്ക് തീ പടര്‍ന്നുപിടിക്കുകയും സ്‌കൂട്ടറിന് സമീപം നിന്ന യുഡിഎഫ് പ്രവർത്തകന്റെ ശരീരത്തിലേക്ക് തീ പടർന്നുപിടിയ്ക്കുകയുമായിരുന്നു

ഇര്‍ഷാദ്
ഇര്‍ഷാദ്

മലപ്പുറത്ത് വിജയാഘോഷത്തിനിടെ പടക്കംപൊട്ടിച്ചു; ശരീരത്തിലേക്ക് തീപടര്‍ന്ന് യുഡിഎഫ് പ്രവർത്തകൻ മരിച്ചുമലപ്പുറത്ത് തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ പടക്കംപൊട്ടിച്ചതിനെത്തുടർന്ന് ശരീരത്തിലേക്ക് തീപടര്‍ന്ന് യുഡിഎഫ് പ്രവർത്തകൻ മരിച്ചു.മലപ്പുറം കൊണ്ടോട്ടി ചെറുകാവിലാണ് സംഭവം. ചെറുകാവ് സ്വദേശി ഇര്‍ഷാദ് (27) ആണ് മരിച്ചത്.

ഒന്‍പതാം വാര്‍ഡ് പെരിയമ്പലത്തെ വിജയാഘോഷത്തിനിടെയായിരുന്നു അപകടം.സ്‌കൂട്ടറില്‍ സൂക്ഷിച്ച പടക്കത്തിലേക്ക് തീ പടര്‍ന്നുപിടിക്കുകയും സ്‌കൂട്ടറിന് സമീപം നിന്ന ഇര്‍ഷാദിന്റെ ശരീരത്തിലേക്ക് തീപടര്‍ന്ന് പിടിക്കുകയുമായിരുന്നു. ഇർഷാദിന് ഗുരുതരമായി പൊള്ളലേറ്റിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി

അതേസമയം കോട്ടയത്ത് ആഹ്ലാദപ്രകടനത്തിനിടെയുണ്ടായ സംഘർഷത്തിൽ ഒരാൾ കുഴഞ്ഞുവീണ് മരിച്ചു. പള്ളിക്കത്തോട് സ്വദേശി ജോൺ പി തോമസ് ആണ് മരിച്ചത്. പള്ളിക്കത്തോട് കോൺഗ്രസും കേരള കോൺഗ്രസ് എം തമ്മിലാണ് സംഘർഷം ഉണ്ടായത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

മലപ്പുറത്ത് വിജയാഘോഷത്തിനിടെ പടക്കംപൊട്ടിച്ചു; ശരീരത്തിലേക്ക് തീപടര്‍ന്ന് യുഡിഎഫ് പ്രവർത്തകൻ മരിച്ചു