Leading News Portal in Kerala

ജയത്തിന് നന്ദി പറയാൻ സ്ഥാനാർഥി കിണറ്റിൽ |Elected Candidate Climbs Down a Well to Thank His Friend in Malappuram | Kerala


Last Updated:

മുസ്ലിം ലീഗ് സ്ഥാനാർഥി എ.ടി. ഉസ്മാനാണ് വേറിട്ട നന്ദി പ്രകടനം നടത്തിയത്

News18
News18

മഞ്ചേരി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടെ നിന്ന സുഹൃത്തിന് നന്ദി പറയാൻ കിണറ്റിലിറങ്ങിയ സ്ഥാനാർഥിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മലപ്പുറം പുൽപറ്റ പഞ്ചായത്തിലെ നാലാം വാർഡ് മുത്തനൂർ പൂച്ചേങ്ങലിൽനിന്ന് മത്സരിച്ച് 163 വോട്ടിന് വിജയിച്ച മുസ്ലിം ലീഗ് സ്ഥാനാർഥി എ.ടി. ഉസ്മാനാണ് വേറിട്ട നന്ദി പ്രകടനം നടത്തിയത്.

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം വോട്ടർമാരെ കാണാൻ വാർഡിലെത്തിയ ഉസ്മാൻ, തനിക്കുവേണ്ടി വീടുകൾ കയറിയിറങ്ങിയ സുഹൃത്ത് ഷിഹാബിനെ അന്വേഷിച്ചു. പതിവുപോലെ കിണർ നിർമാണ ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു ഷിഹാബും സഹായിയും.

ഉസ്മാൻ കിണറിനടുത്തെത്തി. ഏകദേശം എട്ടുകോൽ താഴ്ചയുള്ള കിണറ്റിൽ കയറിലൂടെ പിടിച്ചിറങ്ങിയ അദ്ദേഹം ജോലിയിൽ ഏർപ്പെട്ടിരുന്ന ഷിഹാബിനെ ആലിംഗനം ചെയ്തു. സൗഹൃദത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ചശേഷം കയറിൽ തൂങ്ങി ഉസ്മാൻ തിരികെ കയറുകയും ചെയ്തു.