മദ്യപിച്ച് കാർ ഓടിച്ച് അപകടമുണ്ടാക്കിയതിന് നടനും എസ്ഐയുമായ ശിവദാസനെതിരെ കേസ് | Police Officer and Actor, SI Sivadasan, Arrested in Kannur for Drunk Driving and Causing Accident | Kerala
Last Updated:
‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തിലെ വേഷത്തിലൂടെയാണ് പി. ശിവദാസൻ സിനിമയിൽ ശ്രദ്ധേയനായത്
കണ്ണൂർ: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് സിറ്റി പൊലീസ് സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐ.യും സിനിമാ നടനുമായ പി. ശിവദാസനെതിരെ കേസെടുത്തു. വെള്ളിയാഴ്ച രാത്രി 10.45ന് കണ്ണൂർ കീഴലൂർ എടയന്നൂരിലാണ് സംഭവം.
മട്ടന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ശിവദാസൻ്റെ കാർ ആദ്യം ഒരു കലുങ്കിൽ ഇടിച്ചു. അതിനുശേഷം പുറകിലേക്ക് വന്ന കാർ മറ്റൊരു വാഹനത്തിൽ ഇടിക്കുകയായിരുന്നു. ഈ കാറിൻ്റെ ഡ്രൈവർ നടത്തിയ പരിശോധനയിലാണ് ശിവദാസൻ മദ്യപിച്ചതായി കണ്ടെത്തിയത്. തുടർന്ന് ഇദ്ദേഹം പൊലീസിൽ വിവരം അറിയിക്കുകയും പൊലീസ് സ്ഥലത്തെത്തി ശിവദാസനെതിരെ കേസെടുക്കുകയും ചെയ്തു.
‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തിലെ വേഷത്തിലൂടെയാണ് പി. ശിവദാസൻ സിനിമയിൽ ശ്രദ്ധേയനായത്.
December 15, 2025 8:14 PM IST
