സത്യപ്രതിജ്ഞയ്ക്ക് മുൻപേ വാഗ്ദാനം പാലിച്ച് പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി | Palakkad BJP Candidate Fulfills Promise Even Before Taking Oath | Kerala
Last Updated:
പാലക്കാട് കൊടുമ്പ് പഞ്ചായത്തിൽ ആദ്യമായാണ് ഒരു ബിജെപി സ്ഥാനാർത്ഥി വിജയിക്കുന്നത്
പാലക്കാട്: സത്യപ്രതിജ്ഞയ്ക്ക് മുമ്പ് തന്നെ വാഗ്ദാനം പാലിച്ച് പാലക്കാടിലെ ബിജെപി സ്ഥാനാർത്ഥി. തദ്ദേശ തെരഞ്ഞെടുപ്പിൽ തന്റെ ഭൂരിപക്ഷം കൃത്യമായി പ്രവചിക്കുന്നയാൾക്ക് സ്വർണം നൽകുമെന്ന വാഗ്ദാനമാണ് പാലിച്ചത്. പാലക്കാട് കൊടുമ്പ് പഞ്ചായത്തിൽ വിജയിച്ച ബിജെപി സ്ഥാനാർത്ഥി ദീപക്കാണ് സ്വർണം നൽകിയത്. മണിപ്പൂരിൽ നിന്ന് നാട്ടിലേക്ക് അവധിക്കെത്തിയ സൈനികനാണ് ഭൂരിപക്ഷം കൃത്യമായി പ്രവചിച്ചത്.
പാലക്കാട് കൊടുമ്പ് പഞ്ചായത്തിൽ ആദ്യമായാണ് ഒരു ബിജെപി സ്ഥാനാർത്ഥി വിജയിക്കുന്നത്. ഇതിന് മുമ്പ് ബിജെപിക്ക് സീറ്റൊന്നും ഇല്ലായിരുന്നെങ്കിലും വിജയിക്കുമെന്ന് ദീപക് ഉറച്ചു വിശ്വസിച്ചിരുന്നു. മത്സര ഫലം വരുന്നതിന് മുമ്പ് തന്നെ തന്റെ വോട്ടോ, ഭൂരിപക്ഷമോ വിജയിക്കുന്നവർക്ക് സ്വർണം സമ്മാനമായി നൽകുമെന്നായിരുന്നു വാഗ്ദാനം ചെയ്തത്.
ഫലം വന്നപ്പോൾ, നാട്ടിലുള്ള ആരും കൃത്യമായി പ്രവചിച്ചിരുന്നില്ല. മണിപ്പൂരിൽ നിന്ന് നാട്ടിലേക്ക് അവധിക്കെത്തിയ സൈനികൻ ശബരിഗീരീഷ് 211 വോട്ടിന് ദീപക് ജയിക്കുമെന്ന് പ്രവചിച്ചത് കൃത്യമായി. ഒരു ഗ്രാമിന്റെ സ്വർണനാണയമാണ് ശബരി ഗിരീഷിന് സമ്മാനമായി നൽകിയത്. എന്നാൽ, സൈനികൻ ഇത് സ്വീകരിച്ചിരുന്നില്ല, പകരം നാട്ടിൽ നല്ലൊരു കാര്യം ചെയ്യുന്നതിനായി ദീപക്കിന്റെ കയ്യിൽ തന്നെ ഏൽപിക്കുകയായിരുന്നു. വാർഡിലെ കായിക പ്രേമികൾക്ക് കായിക ഉപകരണങ്ങൾ വാങ്ങാൻ ഇത് ഉപയോഗിക്കുമെന്ന് ദീപക് പറഞ്ഞു.
Palakkad,Kerala
December 16, 2025 6:44 PM IST
