Leading News Portal in Kerala

വോട്ടെടുപ്പ് മാറ്റിവച്ച 3 വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്; BJPക്ക് നിർണായകം| Special election notification to Announced for Three Kerala Local Body Wards After Candidate Deaths | Kerala


Last Updated:

തിരുവനന്തപുരം കോർപറേഷനിലെ വിഴിഞ്ഞം വാർഡ്, മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിമ്പാടം വാർഡ്, എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ വാർഡ് എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക

തദ്ദേശ തിരഞ്ഞെടുപ്പ്
തദ്ദേശ തിരഞ്ഞെടുപ്പ്

തിരുവനന്തപുരം: സ്ഥാനാർത്ഥികളുടെ മരണത്തെ തുടർ‌ന്ന് വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനം ബുധനാഴ്ച പുറപ്പെടുവിക്കും. തിരുവനന്തപുരം കോർപറേഷനിലെ വിഴിഞ്ഞം വാർഡ്, മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിമ്പാടം വാർഡ്, എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ വാർഡ് എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക.

‌ഇതിൽ‌ തിരുവനന്തപുരം കോർപറേഷനിലെ വിധിയാണ് ബിജെപി ഉറ്റുനോക്കുന്നത്. കോർപറേഷനിൽ കേവല ഭൂരിപക്ഷം കടക്കാൻ ബിജെപിക്ക് വിഴിഞ്ഞം വാർഡിൽ ജയിക്കേണ്ടതുണ്ട്. 101 അംഗ കൗൺസിലിൽ 50 സീറ്റുകളിലാണ് ഇപ്പോൾ ബിജെപി സ്ഥാനാർത്ഥികൾ ജയിച്ചിരിക്കുന്നത്. ഇടതുപക്ഷം 29 സീറ്റിലേക്ക് ഒതുങ്ങിയപ്പോൾ യുഡിഎഫ് സീറ്റ് നില 19 ആക്കി ഉയർത്തി. രണ്ട് സ്വതന്ത്ര സ്ഥാനാർത്ഥികളും വിജയിച്ചിട്ടുണ്ട്. സ്വതന്ത്രന്മാരുടെ സഹായമില്ലാതെ ഭരണം സുരക്ഷിതമാക്കാൻ ബിജെപിക്ക് വിഴിഞ്ഞത്ത് ജയിച്ചേ മതിയാകൂ.