Leading News Portal in Kerala

സൈബർ ആക്രമണം; അധിക്ഷേപിച്ചെന്ന് അതിജീവിതയുടെ പരാതി; രണ്ടാം പ്രതി മാർട്ടിനെതിരെ കേസെടുക്കും | Police to register case over social media cyberattacks against actress assault survivor | Kerala


Last Updated:

കേസില്‍ ശിക്ഷിക്കപ്പെട്ട മാര്‍ട്ടില്‍ ഇപ്പോള്‍ വിയ്യൂര്‍ ജയിലിലെ തടവുകാരനാണ്

News18
News18

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ സൈബർ ആക്രമണം നടത്തിയ സംഭവത്തിൽ പൊലീസ് നിയമനടപടികളിലേക്ക് കടക്കുന്നു. കേസിലെ രണ്ടാം പ്രതിയായ മാർട്ടിൻ പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ തന്നെ അപമാനിക്കുന്ന പരാമർശങ്ങൾ ഉണ്ടെന്ന് കാട്ടി അതിജീവിത നൽകിയ പരാതിയിലാണ് ഈ നടപടി. തൃശൂർ റെയിഞ്ച് ഡി.ഐ.ജിക്ക് ലഭിച്ച പരാതി നിലവിൽ സിറ്റി പൊലീസ് കമ്മീഷണർ നകുൽ ദേശ്മുഖിന് കൈമാറിയിട്ടുണ്ട്.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നതിനായി ഉടൻ തന്നെ പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. ഡിജിറ്റൽ തെളിവുകൾ ശേഖരിച്ച ശേഷം ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്യും.

അതിജീവിതയുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള പരാമർശങ്ങളാണ് വീഡിയോയിലുള്ളതെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്.  വീഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചവരുടെ വിശദാംശങ്ങളും ശേഖരിച്ചശേഷം കേസെടുക്കുമെന്നാണ് അറിയിച്ചിരുന്നത്. കേസില്‍ ശിക്ഷിക്കപ്പെട്ട മാര്‍ട്ടില്‍ ഇപ്പോള്‍ വിയ്യൂര്‍ ജയിലിലെ തടവുകാരനാണ്.