Leading News Portal in Kerala

അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപ്; ‘അടച്ചിട്ട കോടതിമുറിയിലെ വാദങ്ങൾ ചോർത്തി’ Dileep against investigating officer in actress attack case | Kerala


Last Updated:

ബാലചന്ദ്രകുമാർ പോലീസിന് മൊഴി നൽകുന്നതിന് മുമ്പ് ചാനലിൽ ഇന്റർവ്യൂ നൽകി എന്നും ദിലീപിന്റെ അഭിഭാഷകർ കോടതിയിൽ ചൂണ്ടിക്കാട്ടി

News18
News18

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജിയിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപ്. അടച്ചിട്ട കോടതി മുറിയിലെ വാദങ്ങൾ അന്വേഷണ ഉദ്യോഗസ്ഥൻ ചോർത്തി എന്നാണ് ദിലീപിന്റെ അഭിഭാഷകരുടെ വാദം.

കോടതിയിൽ പറയാത്ത പല കാര്യങ്ങളും ചാനലുകളിപറഞ്ഞുവെന്നും ബാലചന്ദ്രകുമാർ പോലീസിന് മൊഴി നൽകുന്നതിന് മുമ്പ് ചാനലിഇന്റർവ്യൂ നൽകി എന്നും ദിലീപിന്റെ അഭിഭാഷകകോടതിയിൽ ചൂണ്ടിക്കാട്ടി. അങ്ങനെയൊരു സാക്ഷി ഉണ്ടെങ്കിൽ ആദ്യം കോടതിയോടാണ് അക്കാര്യങ്ങപറയേണ്ടതെന്നും ദിലീപിന്റെ അഭിഭാഷകൻ പറഞ്ഞു.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നിരവധി കോടതിയലക്ഷ്യ ഹർജികൾ വ്യാഴാഴ്ച കോടതിയുടെ മുമ്പാകെ വന്നിരുന്നു.  എറണാകുളം പ്രിൻസിപ്പസെഷൻസ് കോടതിയാണ് ഹർജികൾ പരിഗണിച്ചത്. ജനുവരി 12-ന് ഹർജികളിലെ വിശദമായ വാദം കേൾക്കും.