എറണാകുളത്ത് സ്റ്റേഷനിലെത്തിയ ഗർഭിണിയെ നെഞ്ചിൽ പിടിച്ച് തള്ളി, മുഖത്തടിച്ചു;പോലീസ് മർദനത്തിന്‍റെ വീഡിയോ പുറത്ത് Pregnant woman slapped at Ernakulam police station by sho | Kerala
Last Updated:
എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ 2024ൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്
പൊതുസ്ഥലത്തെ പോലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ചതിന്റെ പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ തിരക്കി സ്റ്റേഷനിലെത്തിയ ഗർഭിണിയായ ഭാര്യക്ക് ക്രൂര മർദനം. എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ 2024ൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്.കൊച്ചി സ്വദേശി ഷൈമോൾക്കാണ് പൊലീസിന്റെ മർദനമേറ്റത്. അന്നത്തെ എസ്എച്ചഒ ആയിരുന്ന പ്രതാപചന്ദ്രൻ യുവതിയുടെ നെഞ്ചിൽ പിടിച്ചുതള്ളുന്നതും മുഖത്തടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
2024 ജൂൺ 20നായിരുന്നു കേസിനാസ്പദമായ സംഭവം.പൊതുസ്ഥലത്തെ പോലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ചതിനാണ് ഷൈമോളുടെ ഭർത്താവിനെ മഫ്ടിയിലെത്തിയ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേനിലേക്ക് കൊണ്ടുവന്നത്. ഇത് തിരക്കി സ്റ്റേഷനിലെത്തിയപ്പോാണ് യുവതിയ്ക്കും മർദനമേറ്റത്.
ഒരു വർഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് ഹൈക്കോടതി നിർദേശ പ്രകാരം സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരാതിക്കാരിയായ ഷൈമോൾക്ക് ലഭിച്ചത്. പൊലീസ് തന്നെ കൂട്ടം ചേർന്ന് മർദിച്ചെന്നും സംഭവം മൂടിവെയ്ക്കാൽ ശ്രമച്ചെന്നും തനിക്കെതിരെ കള്ളക്കേസ് ചുമത്തിയെന്നും പരാതിക്കാരി പറയുന്നു. എന്നാൽ പൊലീസ് അന്ന് ഈ ആരോപങ്ങളെല്ലാം നിഷേധിക്കുകയായിരുന്നു, യുവതി കൈക്കുഞ്ഞുങ്ങളെ സ്റ്റേഷനിലേക്ക് വലിച്ചിഴച്ചുവെന്നും പ്രശ്നം പരിഹരിക്കാനാണ് പൊലീസ് ശ്രമിച്ചതെന്നുമായിരുന്നു പൊലീസിന്റെ വിശദീകരണം. എസ്എച്ച്ഒയെ യവതി മർദിച്ചുവെന്നും പൊലീസ് ആരോപിച്ചിരുന്നു. പുറത്തു വന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്. നിലവിൽ അരൂർ എസ്എച്ച്ഒയാണ് പ്രതാപ ചന്ദ്രൻ.
Ernakulam,Kerala
Dec 18, 2025 10:29 PM IST
എറണാകുളത്ത് സ്റ്റേഷനിലെത്തിയ ഗർഭിണിയെ നെഞ്ചിൽ പിടിച്ച് തള്ളി, മുഖത്തടിച്ചു;പോലീസ് മർദനത്തിന്‍റെ വീഡിയോ പുറത്ത്
