തിരുവനന്തപുരത്ത് സത്യപ്രതിജ്ഞക്ക് ശേഷം സ്വാമിയേ ശരണമയ്യപ്പാ വിളിച്ച് കോൺഗ്രസ് കൗൺസിലർ | Congress councillor raises swamiye Sharanam ayyappa after oath-taking in Thiruvananthapuram | Kerala
Last Updated:
മുദ്രാവാക്യം മുഴക്കിയാണ് ബിജെപി അംഗങ്ങളുടെ സത്യപ്രതിജ്ഞയെ പ്രവര്‍ത്തകര്‍ വരവേറ്റത്
തിരുവനന്തപുരം: സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ശരണം വിളിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍. തിരുവനന്തപുരം നഗരസഭയിലെ കുന്നുകുഴി വാർഡിലെ കൗൺസിലർ മേരി പുഷ്പമാണ് ശരണം വിളിച്ചത്.
തിരുവനന്തപുരം കോർപ്പറേഷനിൽ മേയറെ ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. മുതിർന്ന അംഗം കോൺഗ്രസിന്‍റെ ക്ലീറ്റസാണ് ഇവിടെ ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ഭരണഘടന കയ്യിലേന്തിയാണ് കവടിയാര്‍ കൗണ്‍സിലര്‍ കെഎസ് ശബരീനാഥൻ സത്യപ്രതിജ്ഞ ചെയ്തത്. വൈഷ്ണ സുരേഷ് അടക്കമുള്ളവരും സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടന കയ്യിലേന്തിയാണ് വൈഷ്ണയും സത്യപ്രതിജ്ഞ ചെയ്തത്.
ബിജെപി കൗണ്‍സിലര്‍ വിവി രാജേഷ്, ആര്‍ ശ്രീലേഖ അടക്കമുള്ളവരും സത്യപ്രതിജ്ഞ ചെയ്തു. മുദ്രാവാക്യം മുഴക്കിയാണ് ബിജെപി അംഗങ്ങളുടെ സത്യപ്രതിജ്ഞയെ പ്രവര്‍ത്തകര്‍ വരവേറ്റത്. തിരുവനന്തപുരത്ത് സത്യപ്രതിജ്ഞ കാണാനെത്തിയ ബിജെപി പ്രവർത്തകർ ഗണഗീതം പാടിയത് വിവാദമായിരുന്നു.
Thiruvananthapuram,Kerala
