മൊബൈൽ ഫോണിൽ കളിച്ചതിന് വഴക്ക് പറഞ്ഞതിന് പിണങ്ങിയ ഏഴാം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ | Class 7 Student Found Dead Inside Room in Malappuram | Kerala
Last Updated:
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
മലപ്പുറം: മൊബൈൽ ഫോണിൽ കളിച്ചതിന് വീട്ടുകാർ വഴക്കുപറഞ്ഞതിൽ മനംനൊന്ത് പതിമൂന്നുകാരി ജീവനൊടുക്കി. കൊണ്ടോട്ടി കാന്തക്കാട് ജിയുപി സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനി ഫാത്തിമ ഹന്നയാണ് മരിച്ചത്.
വീട്ടുകാർ വഴക്കുപറഞ്ഞതിനെത്തുടർന്ന് പിണങ്ങിയ ഫാത്തിമ ഹന്ന മുറിക്കുള്ളിൽ കയറി കതകടയ്ക്കുകയായിരുന്നു. ഏറെ നേരമായിട്ടും വാതിൽ തുറക്കാത്തതിനെത്തുടർന്ന് സംശയം തോന്നിയ ബന്ധുക്കൾ പരിശോധിച്ചപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നിലവിൽ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. കൊണ്ടോട്ടി പോലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Malappuram,Kerala
