Leading News Portal in Kerala

60 വര്‍ഷത്തിന് ശേഷം പെരുങ്ങോട്ടുകുറിശ്ശിയില്‍ കോൺഗ്രസിന് ഭരണം നഷ്ടം; LDF-IDF സഖ്യം അധികാരത്തില്‍ Congress loses power in Perungottukurissi panchayat after 60 years LDF-IDF alliance in power | Kerala


Last Updated:

പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിന്റെ ചരിത്രത്തിലാദ്യമായാണ് കോൺഗ്രസിന് ഭരണം നഷ്ടമാകുന്നത്

News18
News18

60 വര്‍ഷത്തിന് ശേഷം പാലക്കാട് ജില്ലയിലെ പെരുങ്ങോട്ടുകുറിശ്ശി പഞ്ചായത്തില്‍ കോൺഗ്രസിന് ഭരണം നഷ്ടം. സിപിഎം വിമത എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപച്ചതോടെ എല്‍ഡിഎഫ്-ഐഡിഎഫ് സഖ്യം പഞ്ചായത്തിൽ അധികാരത്തിലെത്തി. ആകെ 18 സീറ്റുള്ള പഞ്ചായത്തിൽ എൽ.ഡി.എഫ്-ഐ.ഡി.എഫ് സഖ്യത്തിന് 8, യു.ഡി.എഫ് 7, ബി.ജെ.പി 2, സി.പി.എം വിമത ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷി നില.

സി.പി.എം വിമതയെ കൂടെ നിർത്താൻ ഇടത്, വലത് മുന്നണികൾ ശ്രമം നടത്തിയെങ്കിലും ഒടുവിൽ എല്‍ഡിഎഫ്-ഐഡിഎഫ് സഖ്യത്തിന് പിന്തുണ നൽകാൻ സിപിഎം വിമത തീരുമാനിക്കുകയായിരുന്നു. ഇതോടെ പഞ്ചായത്ത് ഭരണം എൽഡിഎഫ് – ഐഡിഎഫ് സഖ്യത്തിന് ലഭിക്കുകയായിരുന്നു. സിപിഎം അംഗം പ്രമോദ് ഒമ്പത് വോട്ടുകള്‍ ലഭിച്ച് പ്രസിഡന്‍റായി.പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിന്റെ ചരിത്രത്തിലാദ്യമായാണ് കോൺഗ്രസിന് ഭരണം നഷ്ടമാകുന്നത്.