കോഴിക്കോട് വടകരയിൽ റോഡിൽ കുഴിച്ച കുഴിയിൽ വീണ് വയോധികൻ മരിച്ചു Elderly man dies after falling into a hole dug on the road in Vadakara Kozhikode | Kerala
Last Updated:
കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്
കോഴിക്കോട് വടകരയിൽ റോഡിൽ കുഴിച്ച കുഴിയിൽ വീണ് വയോധികൻ മരിച്ചു. വടകര വില്യാപ്പിള്ളിയിൽ ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം. വില്യാപ്പിള്ളി സ്വദേശി മൂസ (55) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെ സാധനങ്ങൾ വാങ്ങാനായി വീട്ടിൽ നിന്നും പുറപ്പെട്ട മൂസ, രാത്രിയായിട്ടും തിരികെ എത്താതിരുന്നതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
രാത്രി 11 മണിയോടെയാണ് കലുങ്ക് നിർമ്മാണത്തിനായി എടുത്ത കുഴിയിൽ വീണ് മരിച്ചനിലയിൽ മൂസയെ കണ്ടെത്തുന്നത്.സാധനങ്ങൾ വാങ്ങി തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് മൂസ അപകടത്തിൽപ്പെട്ടത്.നിർമ്മാണ സ്ഥലത്ത് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളോ മുന്നറിയിപ്പ് ബോർഡുകളോ ഉണ്ടായിരുന്നില്ല. റോഡിൽ കലുങ്ക് നിര്‍മിക്കുന്ന കരാറുകാര്‍ അപകടശേഷമാണ് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചത്.
Kozhikode,Kerala
Dec 29, 2025 11:57 AM IST
