‘കാര്യം പറയുമ്പോൾ സംഘിപ്പട്ടം ചാർത്തിയിട്ട് കാര്യമില്ല’; ശാസ്തമംഗലത്തെ എംഎൽഎ മുറി വിഷയത്തിൽ ശബരിനാഥൻ no point in using sangh Parivar label when talking about facts Sabarinathan on the MLA room issue in Sasthamangalam | Kerala
Last Updated:
101 കൗൺസിലർമാർക്കും പ്രവർത്തിക്കാനുള്ള ഇടം കോർപ്പറേഷൻ നൽകിയിട്ടുണ്ടെങ്കിൽ അത് അവർക്ക് തന്നെ നൽകണമെന്നുള്ളതാണ് നിലപാടെന്നും ശബരിനാഥൻ
കാര്യം പറയുമ്പോൾ സംഘിപ്പട്ടം ചാർത്തിയിട്ട് കാര്യമില്ലെന്ന് കോൺഗ്രസ് നേതാവ് കെഎസ് ശബരിനാഥൻ. ശാസ്തമംഗലത്തെ എംഎൽഎ മുറി വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കാര്യങ്ങൾ പറയുമ്പോൾ സംഘിപ്പട്ടമോ കാവിപ്പട്ടമോ ചാർത്തി തരുന്നത് കണ്ട് പേടിക്കില്ല. നിലപാട് പറയാനാണ് ഇവിടെ കോൺഗ്രസിനെയും യു.ഡി.എഫിനെയും വിജയിപ്പിച്ചത്.
ഈ വിഷയത്തിൽ കോൺഗ്രസിന്റെ നിലപാട് വികെ പ്രശാന്ത് എന്തുകൊണ്ട് എംഎൽഎ ഹോസ്റ്റലിലുള്ള അദ്ദേഹത്തിന്റെ 31,32 മുറിയിലേക്ക് മാറുന്നില്ല എന്നുള്ളതാണ്. ഇത്രയും നല്ല ഓഫീസ് മുറി ഉള്ളപ്പോൾ അദ്ദേഹം അങ്ങോട്ടേയ്ക്ക് മാറി വിഷയം അവസാനിപ്പിക്കുന്നതായിരിക്കും നല്ലത്.എംഎൽഎ ഹോസ്റ്റിലിലേക്ക് മാറാൻ എന്തെങ്കിലും തരത്തിലുള്ള ഭയം അദ്ദേഹത്തിനുണ്ടോ എന്നും ശബരിനാഥൻ ചോദിച്ചു.
101 കൌൺസിലർമാർക്കും പ്രവർത്തിക്കാനുള്ള ഇടം കോർപ്പറേഷൻ നൽകിയിട്ടുണ്ടെങ്കിൽ അത് അവർക്ക് തന്നെ നൽകണമെന്നുള്ളതാണ് നിലപാട്. അതിൽ ബിജെപി, കോൺഗ്രസ്, സിപിഎം എന്നൊന്നുമില്ല.കൌൺസിലർക്കുള്ള ഇടം അവർക്കുതന്നെ വിട്ടുകൊടുക്കണമെന്നും എംഎൽഎ എന്തുകൊണ്ട് എംഎൽഎ ഹോസ്റ്റലിലെ ഓഫീസ് മുറി ഉപയോഗിക്കുന്നുല്ല എന്നുള്ളതിന് മറുപടി പറയട്ടെയെന്നും ശബരിനാഥൻ പറഞ്ഞു.
എംഎൽഎ ഹോസ്റ്റലിൽ രണ്ട് ഓഫീസ് മുറിയുള്ളപ്പോൾ വികെ പ്രശാന്ത് എംഎൽഎ എന്തിനാണ് ശാസ്തമംഗലത്തെ മുറിയിൽ ഇരിക്കുന്നതെന്നും നിയമസഭയുടെ കാലാവധി ബാക്കി നിൽക്കെ എംഎൽഎ ഹോസ്റ്റലിലേക്ക് മാറുന്നതാണ് നല്ലതെന്നും ശബരിനാഥൻ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടിരുന്നു.
Thiruvananthapuram,Kerala
Dec 29, 2025 12:34 PM IST
‘കാര്യം പറയുമ്പോൾ സംഘിപ്പട്ടം ചാർത്തിയിട്ട് കാര്യമില്ല’; ശാസ്തമംഗലത്തെ എംഎൽഎ മുറി വിഷയത്തിൽ ശബരിനാഥൻ
