‘വേട്ടനായ്ക്കളും ശവംതീനികളും അല്ല, എല്ലാം അയ്യപ്പൻ നോക്കിക്കൊള്ളും’: എ പത്മകുമാർ| Sabarimala Gold Theft Case Former TDB President A Padmakumars Remand Extended by 14 Days | Kerala
Last Updated:
കടകംപള്ളി സുരേന്ദ്രന്‍ ആണോ ദൈവതുല്യന്‍ എന്ന ചോദ്യത്തിന് ശവംതീനികള്‍ അല്ലെന്നായിരുന്നു മറുപടി. കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി മടങ്ങുമ്പോഴായിരുന്നു പത്മകുമാറിന്റെ പ്രതികരണം
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെ റിമാൻഡ് കാലാവധി 14 ദിവസം കൂടി നീട്ടി. എല്ലാം അയ്യപ്പന്‍ നോക്കിക്കോളുമെന്ന് കോടതിയില്‍ നിന്ന് മടങ്ങുന്ന വഴി പത്മകുമാർ പ്രതികരിച്ചു. കടകംപള്ളി സുരേന്ദ്രന്‍ ആണോ ദൈവതുല്യന്‍ എന്ന ചോദ്യത്തിന് ശവംതീനികള്‍ അല്ലെന്നായിരുന്നു മറുപടി. കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി മടങ്ങുമ്പോഴായിരുന്നു പത്മകുമാറിന്റെ പ്രതികരണം.
റിമാൻഡ് കാലാവധി അവസാനിച്ചതോടെയാണ് പത്മകുമാറിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയത്.
കേസിൽ പത്മകുമാറിന്റെ റിമാൻഡ് കാലാവധി കൊല്ലം വിജിലൻസ് കോടതി 14 ദിവസത്തേക്ക് കൂടി നീട്ടി. ദ്വാരപാലക കേസിൽ പത്മകുമാർ നൽകിയ ജാമ്യ അപേക്ഷയും കോടതി പരിഗണിച്ചു. ജാമ്യാപേക്ഷയിൽ ജനുവരി 7ന് കൊല്ലം വിജിലൻസ് കോടതി വിധി പറയും.
അതേസമയം ഉണ്ണികൃഷ്ണൻ പോറ്റി,സ്മാർട്ട് ക്രിയേഷൻസ് സി ഇ ഒ പങ്കജ് ഭണ്ഡാരി, സ്വർണ്ണ വ്യാപാരി ഗോവർധൻ എന്നിവരെ ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം കോടതിയിൽ അപേക്ഷ നൽകി.
Kollam,Kollam,Kerala
