പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്നത് സിഐ CI guarantor for a POSCO case accused for bail in Pathanamthitta | Kerala
Last Updated:
വിവരം ചോർന്നതോടെ സിഐ ജാമ്യം നിൽക്കുന്നതിൽ നിന്ന് പിൻമാറി
പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് അയൽക്കാരനായ സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് 13 കാരിയോട് അപമര്യാദയായി പെരുമാറിയ കേസിൽ അറസ്റ്റിലായ കിളിക്കൊല്ലൂർ സ്വദേശി ശങ്കരൻകുട്ടിയ്ക്ക് വേണ്ടി ജാമ്യം നിന്നത്.
ഒന്നരമാസം മുൻപാണ് പത്തനംതിട്ട ഏനാത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ ശങ്കരൻകുട്ടിയ്‌ക്കെതിരേ പരാതി ലഭിച്ചത്. തുടർന്ന് അറസ്റ്റിലായ ശങ്കരൻകുട്ടി 40 ദിവസത്തോളം ജയിലിൽ കിടന്നിരുന്നു. സിഐ അടക്കം രണ്ടുപേരാണ് കഴിഞ്ഞ മാസം 30ന് പ്രതിയുടെ ജാമ്യത്തിനായി കോടതിയിൽ ഹാജരായത്.
വിവരം ചോർന്നതോടെ സിഐ ജാമ്യത്തിൽ നിന്ന് പിൻമാറി. തുടർന്ന് മറ്റൊരാൾ ജാമ്യം നിന്നു. ശങ്കരൻകുട്ടി തെറ്റ് ചെയ്തിട്ടില്ലെന്ന ഉറച്ച ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് താൻ ജാമ്യം നിന്നതെന്നാണ് സിഐ പറയുന്നത്
New Delhi,New Delhi,Delhi
