Leading News Portal in Kerala

തൃശ്ശൂരിൽ റോഡരികിലെ മൺകൂനയിൽ ഇടിച്ച് ഓട്ടോ മറിഞ്ഞ് പരിക്കേറ്റ ഒരുവയസ്സുകാരി മരിച്ചു; സംഭവം പിറന്നാൾത്തലേന്ന്|One-Year-Old Girl Dies as Auto Overturns in Thrissur | Kerala


Last Updated:

ബുധനാഴ്ച രാത്രിയോടെയാണ് അപകടം നടന്നത്

News18
News18

പേരാമംഗലം: റോഡരികിലെ മൺകൂനയിൽ ഇടിച്ച് ഓട്ടോ മറിഞ്ഞ് പരിക്കേറ്റ ഒരുവയസ്സുകാരി മരിച്ചു. ഇരവിമംഗലം നടുവിൽപറമ്പിൽ റിൻസന്റെയും റിൻസിയുടെയും മകൾ എമിലിയ ആണ് മരിച്ചത്. വെള്ളിയാഴ്ച ഒന്നാം പിറന്നാൾ ആഘോഷിക്കാനിരിക്കെയാണ് വ്യാഴാഴ്ച പുലർച്ചെ കുട്ടി മരിച്ചത്. വരടിയം കൂപ്പ പാലത്തിന് സമീപമാണ് ഓട്ടോറിക്ഷ മറിഞ്ഞത്.

ബുധനാഴ്ച രാത്രിയോടെയാണ് അപകടം നടന്നത്. വരടിയത്തെ അമ്മയുടെ വീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുടുംബം. കാന നിർമ്മാണത്തിന്റെ ഭാഗമായി റോഡരികിൽ കൂട്ടിയിട്ടിരുന്ന മൺകൂനയിൽ ഓട്ടോറിക്ഷ അബദ്ധത്തിൽ കയറി മറിയുകയായിരുന്നു. കാനപണി കഴിഞ്ഞിട്ടും അധികൃതർ മണ്ണ് മാറ്റാതിരുന്നതാണ് അപകടത്തിന് കാരണമായത്.

അപകടത്തിൽ എമിലിയയുടെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും വ്യാഴാഴ്ച പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. എമിലിയയുടെ അമ്മ റിൻസി, സഹോദരൻ ആറുവയസ്സുകാരൻ എറിക്, അമ്മയുടെ പിതാവ് മേരിദാസൻ എന്നിവർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ല.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

തൃശ്ശൂരിൽ റോഡരികിലെ മൺകൂനയിൽ ഇടിച്ച് ഓട്ടോ മറിഞ്ഞ് പരിക്കേറ്റ ഒരുവയസ്സുകാരി മരിച്ചു; സംഭവം പിറന്നാൾത്തലേന്ന്