അധ്യാപക നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും കെടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് സർക്കാർ മരവിപ്പിച്ചു Government freezes order making KTET mandatory for teacher appointments and promotions | Kerala
Last Updated:
ഉത്തരവിനെതിരെ അധ്യാപക സംഘടനകൾ എതിർപ്പുമായി രംഗത്തെത്തിയതിനെത്തുടർന്നാണ് തീരുമാനം
സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും കെടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് സർക്കാർ മരവിപ്പിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് താത്കാലികമായി മരവിപ്പിച്ചതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഉത്തരവിനെതിരെ അധ്യാപക സംഘടനകൾ എതിർപ്പുമായി രംഗത്തെത്തിയതിനെത്തുടർന്നാണ് തീരുമാനം. 2025 സെപ്റ്റംബർ ഒന്നിന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയുടെ പശ്ചാത്തലത്തിലാണ് കെടെറ്റ് നിർബന്ധമാക്കാൻ സർക്കാർ തീരുമാനിച്ചത്.സുപ്രീംകോടതി ഉത്തരവിന് റിവ്യൂ പെറ്റീഷൻ ഫയൽ ചെയ്യുമെന്നും മന്ത്രി ശിവൻകുട്ടി അറിയിച്ചു.
വിഷയം മനസിലാക്കാതെയാണ് അധ്യാപക സംഘടനകളുടെ പ്രതിഷേധമെന്നും അധ്യാപകർക്ക് ഒപ്പമാണ് സർക്കാരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.യോഗ്യത സംബന്ധിച്ച ഉത്തരവ് അധ്യാപകരിൽ ആശങ്കയുണ്ടാക്കുന്നതാണെന്ന് സിപിഐ സംഘടനയായ എകെഎസ്ടിയുവും പ്രത്യേക കെ-ടെറ്റ് പരീക്ഷയ്ക്കായി അധ്യാപകർ തയ്യാറെടുക്കവേ, സർക്കാർ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് സിപിഎം സംഘടനയായ കെഎസ്ടിഎയും ആവശ്യപ്പെട്ടു.
പുതുക്കിയ ഉത്തരവിലെ മാറ്റങ്ങൾ
സെറ്റ്, നെറ്റ്, എംഫിൽ, പിഎച്ച്ഡി, എംഎഡ് എന്നീ ഉയർന്ന യോഗ്യതകൾ ഉള്ളവരെ കെ-ടെറ്റ് നേടുന്നതിൽ നിന്നും ഒഴിവാക്കുന്നത് റദ്ദാക്കിയായിരു്നു പുതിയ ഉത്തരവ്.ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് പ്രധാന അധ്യാപകരാകാനോ, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലേക്ക് ബൈട്രാന്‍സ്ഫര്‍ നിയമനം ലഭിക്കാനോ ഇനി കെ-ടെറ്റ് കാറ്റഗറി മൂന്ന് നിര്‍ബന്ധമായിരിക്കും. എല്‍പി, യുപി അധ്യാപക നിയമനങ്ങള്‍ക്ക് കെ-ടെറ്റ് കാറ്റഗറി ഒന്ന്, രണ്ട് എന്നിവയില്‍ ഏതെങ്കിലും ഒന്ന് വിജയിച്ചവരെ പരിഗണിക്കുന്നത് തുടരും. അതേസമയം ഹൈസ്‌കൂള്‍ നിയമനങ്ങള്‍ക്ക് കാറ്റഗറി മൂന്ന് തന്നെ വേണം.കേന്ദ്ര അധ്യാപക യോഗ്യതാ പരീക്ഷയായ സി ടെറ്റ് (CTET) വിജയിച്ചവര്‍ക്കുള്ള ഇളവ് തുടരും. സി-ടെറ്റ് പ്രൈമറി സ്റ്റേജ് വിജയിച്ചവരെ എല്‍പി നിയമനത്തിനും എലമെന്ററി സ്റ്റേജ് വിജയിച്ചവരെ യുപി നിയമനത്തിനും പരിഗണിക്കും. എച്ച്എസ്ടി/യുപിഎസ്ടി/എല്‍പിഎസ്ടി തസ്തികകളിലേക്കുള്ള ബൈട്രാന്‍സ്ഫര്‍ നിയമനങ്ങള്‍ക്ക് അതാത് കാറ്റഗറിയിലെ കെ-ടെറ്റ് വിജയിച്ച അധ്യാപകരെ മാത്രമായിരിക്കും പരിഗണിക്കുക.
Thiruvananthapuram,Kerala
അധ്യാപക നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും കെടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് സർക്കാർ മരവിപ്പിച്ചു
