Leading News Portal in Kerala

തിരുവനന്തപുരത്ത് എലിപ്പനിയെ തുടർന്ന് ചികിത്സയിലിരിക്കെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 58കാരൻ മരിച്ചു|58-Year-Old Man Under Treatment for Leptospirosis Dies of Amebic Meningitis in Thiruvananthapuram | Kerala


Last Updated:

രണ്ടു ദിവസം മുൻപാണ് സുധാകരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്

News18
News18

തിരുവനന്തപുരം: എലിപ്പനിയെ തുടർന്ന് ചികിത്സയിലിരിക്കെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 58കാരൻ മരിച്ചു. വെങ്ങാനൂര്‍ സ്വദേശി ഡി. സുധാകരനാണ് (58) മരിച്ചത്. കഴിഞ്ഞ മാസം നാലാം തീയതി മുതൽ എലിപ്പനി ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം.

രണ്ടു ദിവസം മുൻപാണ് സുധാകരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. കൂലിപ്പണിക്കാരനായ ഇദ്ദേഹം ഇന്നലെയാണ് മരിച്ചത്. എന്നാൽ സുധാകരന് എവിടെ നിന്നാണ് രോഗബാധയുണ്ടായതെന്ന ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. അതേസമയം, സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 2024-ൽ ഒൻപത് പേരാണ് ഈ രോഗം ബാധിച്ച് മരിച്ചതെങ്കിൽ 2025-ൽ മരണസംഖ്യ 47 ആയി ഉയർന്നു. കഴിഞ്ഞ വർഷം മാത്രം രോഗലക്ഷണങ്ങളോടെ ഇരുന്നൂറോളം പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു. രോഗത്തിന്റെ ഉറവിടം പലപ്പോഴും വ്യക്തമാകാത്തത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാകുന്നുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

തിരുവനന്തപുരത്ത് എലിപ്പനിയെ തുടർന്ന് ചികിത്സയിലിരിക്കെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 58കാരൻ മരിച്ചു