Leading News Portal in Kerala

നടൻ മുൻഷി ഹരി അന്തരിച്ചു; വിടവാങ്ങിയത് തലസ്ഥാനത്തെ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന കലാകാരൻ| Actor Munshi Hari Passes Away at thiruvananthapuram | Kerala


Last Updated:

വീട്ടിലേക്ക് നടന്നു പോകവേ റോഡരികിൽ കുഴഞ്ഞു വീഴുകയായിരുന്നു

മുൻഷി ഹരി
മുൻഷി ഹരി

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിലെ മുൻഷി പരമ്പരയിലൂടെ പ്രശസ്തനായ തിരുമല സ്വദേശി മുൻഷി ഹരി എന്നറിയപ്പെട്ട എൻ എസ് ഹരീന്ദ്രകുമാർ അന്തരിച്ചു. 52 വയസായിരുന്നു. ഒരു യാത്ര കഴിഞ്ഞ് തിരുവനന്തപുരം ഇലിപ്പോടുള്ള വീട്ടിലേക്ക് നടന്നു പോകവേ റോഡരികിൽ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം ഇപ്പോൾ പോസ്റ്റ് മോർട്ടം നടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽകോളേജിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രാഷ്ട്രപതിയുടെ അവാർഡ് ഉൾപ്പെടെ കരസ്ഥമാക്കിയിട്ടുണ്ട്. തിരുവനന്തപുരത്തെ സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്ന കലാകാരനാണ് ഹരി.

Summary: N.S. Hareendrakumar, popularly known as Munshi Hari for his iconic role in the Munshi series on Asianet News, has passed away. He was 52 years old. The Thirumala native reportedly collapsed by the roadside at Elippode, Thiruvananthapuram, while walking home after a journey. Although he was immediately rushed to the Medical College Hospital, his life could not be saved. Hari was a prominent figure in the cultural landscape of the state capital.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

നടൻ മുൻഷി ഹരി അന്തരിച്ചു; വിടവാങ്ങിയത് തലസ്ഥാനത്തെ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന കലാകാരൻ