Leading News Portal in Kerala

പാലക്കാട് വിദ്യാര്‍ത്ഥിയെ മദ്യം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍; പ്രധാനാധ്യാപികയ്ക്ക് നോട്ടീസ്| Palakkad Teacher Suspended for Sexually Assaulting Student After Giving Liquor | Kerala


Last Updated:

സ്‌കൂളിലെ പ്രധാനാധ്യാപിക, ക്ലാസ് ടീച്ചര്‍ എന്നിവര്‍ക്കാണ് വിദ്യാഭ്യാസവകുപ്പിന്റെ നോട്ടീസ് ലഭിച്ചത്. സംഭവത്തില്‍ 3 ദിവസത്തിനകം വിശദീകരണം നല്‍കണം

അധ്യാപകന് സസ്പെൻഷൻ
അധ്യാപകന് സസ്പെൻഷൻ

പാലക്കാട് മലമ്പുഴയില്‍ വിദ്യാർത്ഥിയെ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്. യു പി സ്‌കൂള്‍ അധ്യാപകനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. എഇഒയുടെ റിപ്പോര്‍ട്ടിന്മേലാണ് നടപടി. സ്‌കൂള്‍ മാനേജരെ അയോഗ്യനാക്കണമെന്നും എഇഒ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് ശുപാര്‍ശ നല്‍കി. വിഷയം അറിഞ്ഞിട്ടും മറച്ചുവെച്ചെന്ന കാരണം ചൂണിക്കാട്ടിയാണ് മാനേജര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ നല്‍കിയത്.

സംഭവത്തില്‍ അധ്യാപകര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. സ്‌കൂളിലെ പ്രധാനാധ്യാപിക, ക്ലാസ് ടീച്ചര്‍ എന്നിവര്‍ക്കാണ് വിദ്യാഭ്യാസവകുപ്പിന്റെ നോട്ടീസ് ലഭിച്ചത്. സംഭവത്തില്‍ 3 ദിവസത്തിനകം വിശദീകരണം നല്‍കാന്‍ നിര്‍ദേശം നല്‍കി. സമയബന്ധിതമായി മറുപടി നല്‍കിയില്ലെങ്കില്‍ വകുപ്പുതല നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു.

നവംബര്‍ 29 നാണ് യു പി സ്‌കൂള്‍ അധ്യാപകൻ പാലക്കാട് മലമ്പുഴയില്‍ സ്‌കൂള്‍ വിദ്യാർത്ഥിയെ മദ്യം നല്‍കി പീഡിപ്പിച്ചത്. സ്പെഷ്യല്‍ ബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അധ്യാപകന്‍ പിടിയിലായത്. പീഡന വിവരം അറിഞ്ഞിട്ടും സ്‌കൂള്‍ അധികൃതര്‍ ദിവസങ്ങളോളം വിവരം മറച്ചുവെച്ചുവെന്നും പോലീസ് അന്വേഷിച്ച് എത്തിയപ്പോഴാണ് ചൈല്‍ഡ് ലൈനില്‍ സ്‌കൂള്‍ പരാതി നല്‍കിയതെന്നുമാണ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.

ഡിസംബര്‍ 18നാണ് വിദ്യാര്‍ത്ഥി സഹപാഠിയോട് പീഡന വിവരം തുറന്നുപറഞ്ഞത്. ആ ദിവസം തന്നെ സ്‌കൂള്‍ അധ്യാപകര്‍ വിവരമറിഞ്ഞിരുന്നു. തുടര്‍ന്ന് 19ന് അധ്യാപകനെതിരെ മാനേജ്മെന്റ് നടപടിയെടുക്കുകയും ചെയ്തു. എന്നാല്‍ സംഭവം പോലീസിലോ ബന്ധപ്പെട്ട അധികൃതരെയോ അറിയിക്കാന്‍ വൈകി എന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

പാലക്കാട് വിദ്യാര്‍ത്ഥിയെ മദ്യം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍; പ്രധാനാധ്യാപികയ്ക്ക് നോട്ടീസ്