‘ഉമ്മൻ ചാണ്ടി കുടുംബത്തിൽ നിന്നും ഒരു സ്ഥാനാർത്ഥിയെ ഉണ്ടാവൂ’ ചാണ്ടി ഉമ്മൻ| Chandy Oommen Dismisses Reports of Sisters Contesting in Kerala Assembly Election | Kerala
Last Updated:
നിയമസഭാ തെരഞ്ഞെടുപ്പിൽ അച്ചു ഉമ്മനും മറിയ ഉമ്മനും മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പ്രതികരണം
കോട്ടയം: ഉമ്മന്‍ ചാണ്ടി കുടുംബത്തില്‍ നിന്നും ഒരു സ്ഥാനാര്‍ത്ഥിയെ ഉണ്ടാകൂവെന്നും ചാണ്ടി ഉമ്മൻ. തന്റെ അറിവില്‍ സഹോദരിമാര്‍ മത്സരിക്കാനില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ അച്ചു ഉമ്മനും മറിയ ഉമ്മനും മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പ്രതികരണം.
‘എന്റെ അറിവില്‍ സഹോദരിമാര്‍ മത്സരിക്കില്ല. അവര്‍ക്ക് താല്പര്യം ഇല്ലെന്നാണ് എന്നോട് പറഞ്ഞിട്ടുള്ളത്. അച്ചു അവധിക്ക് വന്നപ്പോഴും രാഷ്ട്രീയത്തിലേക്ക് ഇല്ല എന്നാണ് പറഞ്ഞത്. അപ്പ ഉള്ളപ്പോള്‍ തന്നെ അങ്ങനെ ഒരു തീരുമാനമാണ് എടുത്തിരുന്നത്. അതില്‍ മാറ്റം ഉണ്ടായാല്‍ അവര്‍ എന്നോട് പറയും. പാര്‍ട്ടിയോട് പറയും’, ചാണ്ടി ഉമ്മന്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടി കുടുംബത്തില്‍ നിന്നും ഒരു സ്ഥാനാര്‍ത്ഥിയേ ഉണ്ടാകൂവെന്നും അങ്ങനെയാണ് നിലവിലെ തീരുമാനമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. പുതുപ്പള്ളി ഒഴിഞ്ഞു കൊടുക്കാന്‍ തയാറാണെന്ന വാര്‍ത്തയിലും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു.
പാര്‍ട്ടി നേതൃത്വത്തോട് പറഞ്ഞ കാര്യങ്ങള്‍ നിങ്ങളോട് പറയേണ്ട കാര്യമില്ല. പാര്‍ട്ടിയില്‍ പറഞ്ഞ കാര്യങ്ങള്‍ പാര്‍ട്ടിയില്‍ പറഞ്ഞതാണ്. പാര്‍ട്ടി ആവശ്യപ്പെടുന്നതനുസരിച്ചാണ് താന്‍ സ്ഥാനാര്‍ത്ഥിയായത്. പാര്‍ട്ടി തീരുമാനിച്ചാലെ താന്‍ വീണ്ടും സ്ഥാനാര്‍ത്ഥിയാവുകയുള്ളൂ. എവിടെയായാലും എല്ലാം പാര്‍ട്ടിയുടെ തീരുമാനമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Kottayam,Kottayam,Kerala
