Leading News Portal in Kerala

തിരുവനന്തപുരത്ത് ദേശീയപാതയിൽ ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് യുവാവും യുവതിയും മരിച്ചു| Two Killed as Speeding Truck Rams Bike at Pallichal Signal on Thiruvananthapuram NH | Kerala


Last Updated:

പള്ളിച്ചൽ സിഗ്നലിന് സമീപം ബൈക്ക് നിർത്തിയിട്ടിരിക്കുമ്പോൾ പുറകിൽ വന്ന ലോറി ഇടിക്കുകയായിരുന്നു

അപകട സ്ഥലം
അപകട സ്ഥലം

തിരുവനന്തപുരം: ദേശീയപാതയിൽ പള്ളിച്ചലിൽ ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് യുവാവിനും യുവതിക്കും ദാരുണാന്ത്യം. മുക്കോല സ്വദേശി അമൽ (21), ഒപ്പമുണ്ടായിരുന്ന ആലപ്പുഴ കൈചൂണ്ടിമുക്ക് സ്വദേശിനി ദേവികൃഷ്ണ എന്നിവരാണ് മരിച്ചത്.

പള്ളിച്ചൽ സിഗ്നലിന് സമീപം ബൈക്ക് നിർത്തിയിട്ടിരിക്കുമ്പോൾ പുറകിൽ വന്ന ലോറി ഇടിക്കുകയായിരുന്നു. ഇരുവരും ലോറിക്കടിയിൽപെടുകയായിരുന്നു. തൃക്കണ്ണാപുരത്ത് ലോഡ് ഇറക്കിയതിനു ശേഷം നെയ്യാറ്റിൻകരയിലേക്ക് തിരിച്ചു പോവുകയായിരുന്നു ലോറി. ലോറി ഡ്രൈവറെ നേമം പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Summary: In a tragic accident on the National Highway at Pallichal, a young man and a woman met a painful end after a truck rammed into their motorcycle from behind. The deceased have been identified as Amal (21), a native of Mukkola, and Devikrishna, a native of Kaichoondimukku in Alappuzha. The accident occurred while they were waiting at the Pallichal traffic signal. A speeding truck, coming from behind, hit their bike, causing both of them to be trapped under the wheels of the lorry.