Leading News Portal in Kerala

‘ഞങ്ങള്‍ക്ക് കനഗോലു ഒന്നുമില്ല; ജനങ്ങളാണ് ഞങ്ങളുടെ കന​ഗോലു; LDFന് സീറ്റ് കൂടും; മുഖ്യമന്ത്രി പിണറായി വിജയൻ chief minister pinaryi vijayan reacts to congress election strategy referring sunil-kanagolu report  | Kerala


Last Updated:

ഇന്നത്തെ കേരളം രാജ്യത്തിന് മാതൃകയാണെന്നും ഇവിടെ വർഗീയ സംഘർഷങ്ങളോ കലാപങ്ങളോ ഇല്ലെന്നും മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയൻ
മുഖ്യമന്ത്രി പിണറായി വിജയൻ

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് കനഗോലു ഒന്നുമില്ലെന്നും ജനങ്ങള്‍ തന്നെയാണ് തങ്ങളുടെ കനഗോലുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ ഒരോ മണ്ഡലങ്ങളിലെയും കോൺഗ്രസിന്റെ വിജയസാധ്യത റിപ്പോർട്ട് കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ ഏറ്റവും വിശ്വസ്തനായ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്സുനിൽകനഗോലു അവതരിപ്പിച്ചതിന് പിന്നാലെയാണ് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം.

കൂടുതൽ സീറ്റുകളോടെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിജനങ്ങഎൽഡിഎഫിനെ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.ആത്മവിശ്വാസത്തിന് മതിയായ കാരണങ്ങളുണ്ട്. എൽഡിഎഫിന് ആത്മവിശ്വാസം നൽകുന്ന സാഹചര്യമാണ്.തദ്ദേശ തെരഞ്ഞെടുപ്പ് പ്രത്യേക അവസ്ഥയായിരുന്നു.നിയമസഭാ തിരഞ്ഞെടുപ്പിജനങ്ങഅവരുടെ അനുഭവം വച്ച് വിധിയെഴുതും.കഴിഞ്ഞ പത്തു വർഷക്കാലത്തെ അനുഭവം വച്ച് ജനങ്ങവിധിയെഴുതും. പത്തുവർഷം മുമ്പുള്ള കേരളത്തിൻറെ അവസ്ഥയും ജനങ്ങളുടെ മനസ്സിവരും.ആ താരതമ്യം വലിയ രീതിയിൽ സ്വാധീനിക്കുന്ന ഒന്നാണ്. അത് പരിശോധിക്കുമ്പോഎൽഡിഎഫിന്റെ ഗ്രാഫ് വലിയതോതിൽ ഉയരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്നത്തെ കേരളം രാജ്യത്തിന് മാതൃകയാണെന്നും ഇവിടെ വർഗീയ സംഘർഷങ്ങളോ കലാപങ്ങളോ ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.എന്നാഇതിൽ നിന്നും വ്യത്യസ്തമായൊരു കേരളം ഉണ്ടായിരുന്നു. എകെ ബാലൻ ഓർമ്മിപ്പിച്ചത് അതാണ്. മാറാട് കാലാപം അതിനിഷ്ഠൂരമായിരുന്നു. വർഗീയ ശക്തികൾ ഇന്നും കേരളത്തിലുണ്ടെന്നും എന്നാൽ അവർ ഇന്ന് തലപൊക്കുന്നില്ല. അത് നേരിടാൻ ഇന്നത്തെ സർക്കാരിന് കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വർഗീയതോട് വിട്ടുവീഴ്ചയില്ല എന്നതാണ് എൽഡിഎഫ് നിലപാട്.ഏത് വർഗീയതയും നാടിന് ആപത്താണ്. അതാണ് ബാലൻ പറയാൻ ശ്രമിച്ചത്. കേരളത്തിന്റെ അനുഭവം ചൂണ്ടിക്കാട്ടുന്നത് എങ്ങനെയാണ് ഭൂരിപക്ഷ വർഗീയതയുടെ പ്രീണനമാകുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.വർഗീയ സംഘർഷങ്ങളെ നേരിടാൻ കൃത്യമായ നിലപാട് യുഡിഎഫിന് സ്വീകരിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

‘ഞങ്ങള്‍ക്ക് കനഗോലു ഒന്നുമില്ല; ജനങ്ങളാണ് ഞങ്ങളുടെ കന​ഗോലു; LDFന് സീറ്റ് കൂടും’; മുഖ്യമന്ത്രി പിണറായി വിജയൻ