പാലക്കാട് തദ്ദേശ തിരഞ്ഞെടുപ്പിൽ പഞ്ചായത്ത് ഘടകത്തിന്റെ പരാതി; 2 ബിജെപി പ്രാദേശിക നേതാക്കൾക്കെതിരെ നടപടി Action taken against 2 BJP workers in Palakkad over Panchayat units complaint | Kerala
Last Updated:
ബിജെപി തച്ചനാട്ടുകര പഞ്ചായത്ത് ഘടകം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി
പാലക്കാട്: പാലക്കാട് തദ്ദേശ തിരഞ്ഞെടുപ്പിൽ പഞ്ചായത്ത് ഘടകത്തിന്റെ പരാതിയിൽ 2 ബിജെപി പ്രാദേശിക നേതാക്കൾക്കെതിരെ നടപടി.തച്ചനാട്ടുകര പഞ്ചായത്തിൽ നിന്നുള്ള യുവമോർച്ച ജില്ലാ സെക്രട്ടറിയായിരുന്ന അഖിൽദേവ്,സോഷ്യൽ മീഡിയ ജില്ല ടീം മെമ്പർ അഭിലാഷ് എന്നിവർക്കെതിരെയാണ് നടപടി. ഇരുവരെയും തൽസ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്തതായി ബിജെപി ജില്ലാ പ്രസിന്റ് പി വേണുഗോപാൽ അറിയിച്ചു.
ബിജെപി തച്ചനാട്ടുകര പഞ്ചായത്ത് ഘടകം ഇവർക്ക് എതിരെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മണ്ഡലം നൽകിയ ശുപാർശയിലാണ് നടപടി എടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Palakkad,Palakkad,Kerala
പാലക്കാട് തദ്ദേശ തിരഞ്ഞെടുപ്പിൽ പഞ്ചായത്ത് ഘടകത്തിന്റെ പരാതി; 2 ബിജെപി പ്രാദേശിക നേതാക്കൾക്കെതിരെ നടപടി
